റയല്‍മാഡ്രിഡ് ആരാധകര്‍ക്ക് നേരെ ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണം; 16 പേര്‍ മരിച്ചു

Published : May 14, 2016, 02:46 AM ISTUpdated : Oct 05, 2018, 03:05 AM IST
റയല്‍മാഡ്രിഡ് ആരാധകര്‍ക്ക് നേരെ ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണം; 16 പേര്‍ മരിച്ചു

Synopsis

വടക്കന്‍ഇറാഖിലെ ബലാദിലാണ് ആക്രമണ്‍ നടന്നത്. സ്‌പാനിഷ് ഫുട്ബോള്‍ക്ലബായ റയല്‍ മാഡ്രിഡ് ആരാധകര്‍ ഒത്തുകൂടിയ കഫെക്ക് നേര്‍ക്ക് തോക്കുധാരികളായ മൂന്ന് പേരെത്തി തുടരെ നിറയൊഴിക്കുകയായിരുന്നു. തുടര്‍ന്ന് അടുത്ത കെട്ടിടത്തിലേക്ക് ഓടിക്കയറിയ ഇവരില്‍ ഒരാള്‍സ്വയം പൊട്ടിത്തെറിച്ചു. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിട്ടുണ്ട്. ഷിയ മിലിഷ്യകളെ ലക്ഷ്യമിട്ടാണ് ആക്രമണമെന്ന് ഐഎസ് പ്രസ്താവനയില്‍അറിയിച്ചു. എന്നാല്‍ റയല്‍മാഡ്രിഡിനെപ്പറ്റിയോ ഫുട്ബോള്‍ആരാധകരെക്കുറിച്ചോ പ്രസ്തവനയില്‍പരാമര്‍ശമില്ല.

ക്ലബിന്‍റെ ആരാധകരായ 16 പേര്‍മരിച്ചെന്ന് റയല്‍മാഡ്രിഡ് അറയിച്ചു. മരിച്ച ആരാധകര്‍ക്ക് ആദരം അര്‍പ്പിച്ച് ഡിപ്പോര്‍ട്ടിവക്കെതിരെ ഇന്ന് നടക്കുന്ന മത്സരത്തില്‍കറുത്ത ബാഡ്ജ് ധരിച്ചാകും റയല്‍താരങ്ങള്‍ കളിക്കാനിറങ്ങുക. ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍നിന്ന് 80 കിലോമീറ്റര്‍അകലെയാണ് ഷിയ ഭൂരിപക്ഷ പ്രദേശമായ ബലാദ്. 2014ല്‍ നഗരത്തിന്‍റെ നിയന്ത്രണം ഐഎസ് സ്വന്തമാക്കിയിരുന്നെങ്കിലും ഒരു മാസത്തിന് ശേഷം സൈന്യം തിരികെപ്പിടിച്ചതാണ്. ബാഗ്ദാദില്‍ചാവേറാക്രമണത്തില്‍90 പേര്‍മരിച്ച് ദിവസങ്ങള്‍ക്കകമാണ് ബലാദില്‍ ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണം.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'നിങ്ങളിൽ വലിയവൻ ആകാൻ ആഗ്രഹിക്കുന്നവൻ എല്ലാവരുടെയും ശുശ്രൂഷകനായിരിക്കണം'; ലാലിക്ക് മറുപടിയുമായി തൃശൂർ മേയർ
എസ്ഐആർ: കേരളത്തിൽ 24 ലക്ഷത്തിലേറെ പേർ ഒഴിവാക്കപ്പെടുന്നതിൽ പ്രതിഷേധം അലയടിക്കും, കരട് പട്ടികയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ച നിർണായക യോഗം ഇന്ന്