സെ‍ഞ്ചുറിയടിച്ച് ഐഎസ്ആർഒ: നൂറാമത് ഉപഗ്രഹം ഇന്ന് ബഹിരാകാശത്തേയ്ക്ക്

Published : Jan 12, 2018, 09:03 AM ISTUpdated : Oct 04, 2018, 05:24 PM IST
സെ‍ഞ്ചുറിയടിച്ച് ഐഎസ്ആർഒ: നൂറാമത് ഉപഗ്രഹം ഇന്ന് ബഹിരാകാശത്തേയ്ക്ക്

Synopsis

ശ്രീഹരിക്കോട്ട: ഐഎസ്ആർഒ തദ്ദേശീയമായി വികസിപ്പിച്ച നൂറാമത് ഉപഗ്രഹവുമായി പിഎസ്എൽവി സി - 40 ഇന്ന് ബഹിരാകാശത്തേയ്ക്ക് കുതിയ്ക്കും. ഭൗമനിരീക്ഷണത്തിനുള്ള കാർട്ടോസാറ്റ് - 2 സീരീസിലെ ഏഴാമത് ഉപഗ്രഹത്തോടൊപ്പം വിദേശരാജ്യങ്ങളുടേതുൾപ്പടെ 30 ഉപഗ്രഹങ്ങളാണ്പേടകത്തിലുള്ളത്. ഐഎസ്ആർഒയുടെ പുതിയ ചെയർമാനായി കെ ശിവൻ സ്ഥാനമേൽക്കുന്ന ദിവസം തന്നെയാണ് ചരിത്രവിക്ഷേപണവും.

കാർട്ടോഗ്രഫിയെന്നാൽ ഭൂപടങ്ങളുടെ പഠനം. കാർട്ടോഗ്രഫിയിലെ ആദ്യ അക്ഷരങ്ങൾ കടമെടുത്ത് അതിനൊപ്പം സാറ്റലൈറ്റ് അഥവാ ഉപഗ്രഹം എന്ന വാക്ക് കൂടി ചേർത്താണ് ഭൗമനിരീക്ഷണ ഉപഗ്രഹങ്ങളുടെ സിരീസായ കാർട്ടോസാറ്റിന് ആ പേര് നൽകിയത്. ഹൈ റെസല്യൂഷൻ സ്പോട്ട് ഇമേജറി ലക്ഷ്യമിട്ടുള്ള ഭൗമനിരീക്ഷണ ഉപഗ്രഹമായ കാർട്ടോസാറ്റ് - 2 വാണ് പേടകത്തിലെ പ്രധാനപ്പെട്ട അംഗം. ഈ സീരീസിലെ ഏഴാമത് ഉപഗ്രഹം ബഹിരാകാശത്തേയ്ക്ക് കുതിയ്ക്കാനൊരുങ്ങുമ്പോൾ ഐഎസ്ആർഒയിൽ ആശങ്ക പ്രകടമാണ്. 

കഴിഞ്ഞ ഓഗസ്റ്റിൽ നടന്ന ഐഎസ്ആർഒയുടെ IRNSS-1H ന്‍റെ അവസാന വിക്ഷേപണം പരാജയമായിരുന്നു. ഉപഗ്രഹം പറന്നുയരുമ്പോൾ അന്തരീക്ഷവുമായുള്ള ഘർഷണം തടയാനുള്ള ഹീറ്റ് ഷീൽഡ് ഭ്രമണപഥത്തിലെത്തിയിട്ടും വിച്ഛേദിയ്ക്കാൻ കഴിയാഞ്ഞതോടെയാണ് വിക്ഷേപണം പരാജയപ്പെട്ടത്. പിഴവുകളൊഴിവാക്കി വിശ്വസ്ത വാഹനമായ പിഎസ്എൽവിയിലാണ് ഉപഗ്രഹവിക്ഷേപണം. ഏഴ് മിനിറ്റ് 15 സെക്കന്‍റുകൾക്കുള്ളിൽ പേടകം ബഹിരാകാശത്തെത്തും. ആകെ വിക്ഷേപണസമയം രണ്ടേകാൽ മണിക്കൂറോളം വരും. 

ഐഎസ്ആർഒയുടെ നാൽപത്തിരണ്ടാമത് വിക്ഷേപണത്തിൽ ഐഎസ്ആർഒ സെഞ്ച്വറിയടിയ്ക്കുകയാണ്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച നൂറാമത് ഉപഗ്രഹം കൂടി പിഎസ്എൽവിയിൽ പറന്നുയരും. ഇന്ത്യയുടെ മൂന്ന് ഉപഗ്രഹങ്ങൾക്ക് പുറമേ, അമേരിക്കയുടേതുൾപ്പടെ ആറ് വിദേശരാജ്യങ്ങളുടെ ഉപഗ്രഹങ്ങളും പേടകത്തിലുണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുൻ മന്ത്രി ആന്റണി രാജു പ്രതിയായ തൊണ്ടിമുതൽ കേസ്: തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറയും
വെള്ളാപ്പള്ളിയെ തള്ളി ഡിവൈഎഫ്ഐ, 'പരാമർശങ്ങൾ ശ്രീ നാരായണ ധർമ്മത്തിന് വിരുദ്ധം'