യാത്രക്കാരന്‍റെ ബാഗിൽ അജ്ഞാത വസ്തു; വിമാനത്താവളത്തിൽ പരിഭ്രാന്തി

Published : Sep 20, 2017, 08:35 AM ISTUpdated : Oct 04, 2018, 05:49 PM IST
യാത്രക്കാരന്‍റെ ബാഗിൽ അജ്ഞാത വസ്തു; വിമാനത്താവളത്തിൽ പരിഭ്രാന്തി

Synopsis

മംഗളൂരു: യാത്രക്കാരന്റെ ബാഗിൽ നിന്ന് കണ്ടെത്തിയ അജ്ഞാത വസ്തു മംഗലൂരൂ വിമാനത്താവളത്തിൽ പരിഭ്രാന്തി പരത്തി. രാത്രി പത്തുമണിക്കുള്ള  ഇൻഡിഗോ വിമാനത്തിൽ ദുബൈയ്ക്ക് പോകാനെത്തിയ മംഗലൂരൂ സ്വദേശി എം.മുഹമ്മദിന്റെ ബാഗിലാണ് സുരക്ഷ പരിശോധനയ്ക്കിടെ പവർ ബാങ്കിന്റെ രൂപത്തിലുള്ള വസ്തു കണ്ടെത്തിയത്. ഡോഗ് സ്ക്വാഡിന്റെ പരിശോധനയിൽ സ്ഫോടക വസ്തുവാണെന്ന സംശയം ഉയർന്നതോടെ വിമാനത്താവള അധികൃതർ ലോക്കൽ പൊലീസിൽ വിവരമറിയിച്ചു.

തുടർന്ന് മംഗലൂരൂ സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ നടത്തിയ വിശദമായ പരിശോധനയിൽ സ്വന്തമായുണ്ടാക്കിയ മൊബൈൽ പവർ ബാങ്കാണ് സ്ഫോടക വസ്തുവായി തെറ്റിദ്ധരിച്ചതെന്ന് കണ്ടെത്തി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ടീഷര്‍ട്ട് ഓള്‍ട്ടര്‍ ചെയ്യാനെത്തിയ പതിനഞ്ചുകാരനെ തുന്നല്‍ കടയില്‍ വച്ച് ലൈംഗികമായി ഉപദ്രവിച്ചു, ടൈലര്‍ക്ക് കഠിന തടവ്
2024 മുതലുള്ള സ്റ്റേ നീങ്ങി, സർക്കാരിന് ആശ്വാസമായി ഹൈക്കോടതി വിധി; മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ച് പട്ടയ വിതരണത്തിന് അനുമതി