രക്തസാക്ഷിഭൂമിയില്‍ നിയുക്ത മുഖ്യമന്ത്രിയും, മന്ത്രിമാരും

By Web DeskFirst Published May 24, 2016, 1:07 PM IST
Highlights

ആലപ്പുഴ: ആലപ്പുഴയിലെ  പുന്നപ്ര വയലാര്‍ രക്തസാക്ഷി മണ്ഡപങ്ങളില്‍ നിയുക്തമുഖ്യമന്ത്രി പിണറായി  വിജയനും  സിപിഐഎമ്മിലെയും സിപിഐയിലെയും നിയുക്തമന്ത്രിമാരും പുഷ്പാര്‍ച്ചന നടത്തി. ഗൗരിയമ്മയുമായി  കൂടിക്കാഴ്ച  നടത്തിയ  ശേഷം  വൈകീട്ട്  നാലിനായിരുന്നു പുന്നപ്ര രക്തസാക്ഷി മണ്ഡപം സ്ഥിതി  ചെയ്യുന്ന  വലിയ ചുടുകാട്ടിലേക്ക് പിണറായി വിജയനും  മറ്റ്  നേതാക്കളും  എത്തിയത്. 

മുദ്രാവാക്യം വിളികളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ നിയുക്തമുഖ്യമന്ത്രിയെയും  നേതാക്കളെയും  സ്വീകരിച്ചു. പൊതുസമ്മേളനത്തില്‍ പിണറായി വിജയന്‍ സംസാരിച്ചു. പിന്നീട് വയലാറിലെ  രക്തസാക്ഷി  മണ്ഡപത്തിലും  നേതാക്കള്‍ പുഷ്പാര്‍ച്ചന നടത്തി. സത്യപ്രതിഞ്ജയ്ക്ക്  മുമ്പായി  ഇടതുസര്‍ക്കാരിന്റെ  നിയുക്തമന്ത്രിമാര്‍  പുന്നപ്ര  വയലാര്‍  രക്തസാക്ഷികളെ  അനുസ്മരിക്കാന്‍  എത്താറുണ്ടായിരുന്നു.

സംസ്ഥാനത്ത്  ക്രമസമാധാന നില  തകര്‍ന്നുവെന്ന് നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചു. ക്രിമിനലുകള്‍ക്ക് എതിരെ  കര്‍ശന  നടപടി  സ്വീകരിക്കുമെന്നും  പിണറായി  പറഞ്ഞു. ഇവര്‍ക്ക്  എതിരെ  ബാധ്യതപ്പെട്ടവര്‍  മാറി  നിന്നാല്‍  അവരെ  സംരക്ഷിക്കില്ലെന്നും  പിണറായി  വ്യക്തമാക്കിയ

നാളെ അധികാരമേല്‍ക്കുന്നത് മുഴുവന്‍ ജനങ്ങളുടെയും സര്‍ക്കാരെന്ന് നിയുക്ത പിണറായി സൂചിപ്പിച്ചു‍. ജാതി മത വര്‍ഗ്ഗവ്യത്യാസമോ കക്ഷി രാഷ്ട്രീയ വ്യത്യാസമോ ഉണ്ടായിരിക്കില്ലെന്നും, അഴിമതിക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും പിണറായി വിജയന്‍ പറഞ്ഞു.

click me!