ഇറ്റാലിയന്‍ നാവികരുടെ കേസ്: കേന്ദ്രത്തിന് രഹസ്യധാരണയെന്ന് കോണ്‍ഗ്രസ്

Published : May 03, 2016, 07:53 AM ISTUpdated : Oct 05, 2018, 12:00 AM IST
ഇറ്റാലിയന്‍ നാവികരുടെ കേസ്: കേന്ദ്രത്തിന് രഹസ്യധാരണയെന്ന് കോണ്‍ഗ്രസ്

Synopsis

കടല്‍ക്കൊല കേസിലെ പ്രതിയായ ഇറ്റാലിയന്‍ നാവികന്‍ സാല്‍വത്തോറെ ജിറോണിന് സ്വദേശത്തേക്ക് മടങ്ങാന്‍ വഴിയൊരുക്കുന്ന രാജ്യാന്തര ട്രൈബ്യൂണല്‍ വിധിയെക്കുറിച്ച ലോക്‌സഭയില്‍ സര്‍ക്കാര്‍ സ്വമേധയാ പ്രസ്താവന നടത്തുകയായിരുന്നു. അനാരോഗ്യം കാരണം വിശ്രമിക്കുന്ന വിദേശകാര്യമന്ത്രി സുഷമാസ്വരാജിനു വേണ്ടി പ്രസ്താവന നടത്തിയ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി നാവികരുടെ കാര്യത്തില്‍ സുപ്രീംകോടതിയുടെ അധികാരം ഊന്നിപറയുന്നതാണ് ട്രൈബ്യൂണല്‍ വിധിയെന്ന് അവകാശപ്പെട്ടു

ഹെലികോപ്റ്റര്‍ ഇടപാടില്‍ സഹായം കിട്ടാന്‍ ഇറ്റലിയുമായി സര്‍ക്കാര്‍ രഹസ്യധാരണ ഉണ്ടാക്കിയെന്ന് ആരോപിച്ച്  നടുത്തളത്തില്‍ ഇറങ്ങിയ കോണ്‍ഗ്രസ് അംഗങ്ങള്‍ അല്പനേരം മുദ്രാവാക്യം മുഴക്കിയ ശേഷം സഭയില്‍ നിന്ന് ഇറങ്ങി പോയി. തെരഞ്ഞെടുപ്പ് നടക്കുന്നത് കൊണ്ടുള്ള രാഷ്ട്രീയ നാടകമാണിതെന്ന് പാര്‍ലമെന്‍ററികാര്യ മന്ത്രി വെങ്കയ്യ നായിഡു കുറ്റപ്പെടുത്തി. 

ഹെലികോപ്റ്റര്‍ ഇടപാടിലെ ഇടനിലക്കാരന്‍ രാഹുല്‍ ഗാന്ധിയുടെ അനുയായി കനിഷ്‌ക സിംഗിന്‍റെ കമ്പനിയില്‍ ഡയറക്ടറായിരുന്നു എന്ന് ബിജെപി ആരോപിച്ചു. ബിജെപി തന്നെ ലക്ഷ്യം വയ്ക്കുന്നതില്‍ നിരാശയില്ലെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു.

ഹൈലികോപറ്റര്‍ ഇടപാട് ഉന്നയിച്ചതിന് ഇന്നലെ പാര്‍ട്ടി എംപി സുകേന്ദു റോയിയെ ഇറക്കിവിട്ടതില്‍ പ്രതിഷേധിച്ച് തൃണമൂല്‍കോണ്‍ഗ്രസ് അംഗങ്ങള്‍ രാജ്യസഭയില്‍ നിന്ന് ഇറങ്ങിപോയി. ഇടപാടിനെക്കുറിച്ച് നാളെ രാജ്യസഭയിലും വെള്ളിയാഴ്ച ലോക്‌സഭയിലും ചര്‍ച്ച നടക്കാനിരിക്കെ ഇരുപക്ഷവും ഏറ്റുമുട്ടലിന് തയ്യാറെടുക്കുകയാണ്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം ബോര്‍ഡ് മുൻ അംഗം കെപി ശങ്കരദാസിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷ മാറ്റി, ജനുവരി 16ന് പരിഗണിക്കും
ബിനാലെ വിട്ട് ബോസ് കൃഷ്ണമാചാരി, ഫൗണ്ടേഷനില്‍ നിന്ന് രാജിവെച്ചു; കാരണം വ്യക്തിപരമെന്ന് വിശദീകരണം