
തിരുവനന്തപുരം: പോലീസിനെതിരെ ആഞ്ഞടിച്ച് വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ജേക്കബ് തോമസ്. തണലാകേണ്ടവര്‍ താണ്ഡവമാടുന്നുവെന്ന് ജേക്കബ് തോമസ് പറഞ്ഞു. അധികാരത്തിലെത്തിയാൽ സ്വന്തക്കാർക്ക് കസേര ഉറപ്പാക്കുകയാണ് ചിലരുടെ ലക്ഷ്യം. അഴിമതിയുടെ നിർവചനം ഓരോ ദിവസവും മാറിക്കൊണ്ടിരിക്കുകയാണെന്നും ജേക്കബ് തോമസ് പറഞ്ഞു.
ബജറ്റ് വിൽപ്പന അഴിമതിയല്ല എന്നാണ് പറയുന്നത്. ഉന്നതർ അഴിമതി കാണിച്ചത് ചോദ്യം ചെയ്താൽ വിജിലൻസ് രാജ് ആണോ എന്നാണ് ചോദ്യമെന്നും ജേക്കബ് തോമസ് പ്രതികരിച്ചു. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് മടങ്ങിയെത്തുമോ എന്ന ചോദ്യത്തിന് താന്‍ തിരുവനന്തപുരത്ത് നിന്ന് ഏറെ അകലെയല്ലേ എന്നായിരുന്നു ജേക്കബ് തോമസിന്റെ മറു ചോദ്യം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam