മെത്രാന്മാരുടെ സ്വത്ത് സമ്പാദനത്തിനെതിരെ യാക്കോബായ സഭ; വാങ്ങിക്കൂട്ടിയ സ്വത്ത് കൈമാറണമെന്നു പാത്രിയര്‍ക്കീസ് ബാവ

Published : Apr 13, 2016, 10:23 PM ISTUpdated : Oct 05, 2018, 03:51 AM IST
മെത്രാന്മാരുടെ സ്വത്ത് സമ്പാദനത്തിനെതിരെ യാക്കോബായ സഭ; വാങ്ങിക്കൂട്ടിയ സ്വത്ത് കൈമാറണമെന്നു പാത്രിയര്‍ക്കീസ് ബാവ

Synopsis

കൊച്ചി: യാക്കോബായ സഭയിലെ മെത്രാന്മാരുടെ സ്വത്ത് സമ്പാദനത്തിനെതിരെ പാത്രയര്‍ക്കീസ് ബാവയുടെ കല്‍പന. സഭയ്‌ക്കെന്ന പേരില്‍ മെത്രാന്മാര്‍ സ്വന്തം പേരിലും കുടുംബാംഗങ്ങളുടെ പേരിലും വാങ്ങിക്കൂട്ടിയ സകല സ്വത്തുക്കളും ഉടന്‍  സഭയുടെ പേരിലേക്കു മാറ്റണമെന്നാണ് ഉത്തരവിലുളളത്.

യാക്കോബായ സഭയുടെ കേരളത്തിലെ തലവനായ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയ്ക്കാണ് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയത്. ഡമാസ്‌കസില്‍നിന്ന് പാത്രയര്‍ക്കീസ് ബാവ അയച്ച ഉത്തരവിന്റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

സഭാ തലവനായ ഇഗ്‌നാത്തിയോസ് അഫ്രേം രണ്ടാമന്‍ പാത്രയര്‍ക്കീസ് ബാവ രണ്ടുദിവസം മുന്‍പു ഡമാസ്‌കസില്‍നിന്നു പുറപ്പെടുവിച്ച കല്‍പനയിലെ പ്രധാന ഭാഗങ്ങള്‍ ഇങ്ങനെയാണ്; കേരളത്തിലെ യാക്കോബായ സഭയിലെ ബിഷപ്പുമാരെക്കുറിച്ചു നിരവധി പരാതികളാണു തനിക്കു കിട്ടിക്കൊണ്ടിരിക്കുന്നത്. സ്വന്തം പേരില്‍ സ്വത്തുവകകള്‍ സമ്പാദിക്കുന്നു, സഭയ്ക്കായി പടുത്തുയര്‍ത്തുന്ന സ്‌കൂളുകളും ട്രസ്റ്റുകളും സ്വന്തം പേരിലേക്കു മാറ്റുന്നു, സഭയുടെ സ്വത്തുവകകള്‍ മെത്രാന്‍മാരുടെ കുടുംബാംഗങ്ങളുടെ പേരിലാക്കുന്നു, സ്വകാര്യ ട്രസ്റ്റുകളുടെ പേരില്‍ സ്വത്തുക്കള്‍ വാങ്ങുന്നു എന്നിവയൊക്കെയാണ് ശ്രദ്ധയില്‍പ്പെട്ടിരിക്കുന്നത്.

ഇക്കാര്യത്തില്‍ അടിയന്തര തീരുമാനമെടുക്കണമെന്നു സഭാ തലവനെന്ന നിലയില്‍ താന്‍ മെത്രാന്‍മാരുടെ സമിതിയായ സൂനഹദോസിനോട് നിര്‍ദേശിക്കുകയാണ്. സ്വന്തംപേരിലാക്കിയ സ്വത്തുവകകള്‍ മെത്രാന്‍മാര്‍ അടിയന്തരമായി  സഭയുടെ പേരിലേക്ക് മാറ്റണം. സഭാ തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം ഈ സ്വത്തുക്കള്‍ സംബന്ധിച്ച് അവകാശമുന്നയിക്കാന്‍ സാധ്യതയുളള കാര്യവും തനിക്ക് ബോധ്യമുണ്ട്. ഭാവിയില്‍ മറ്റ് വലിയ തര്‍ക്കങ്ങള്‍ ഒഴിവാക്കുന്നതിനു സഭാ ഭരണഘടനയും പാരമ്പര്യവും അനുസരിച്ച്  പ്രവര്‍ത്തിക്കണമെന്നും സ്വത്തുവകകള്‍ സഭയുടെ കീഴിലുളള ഭദ്രാസനങ്ങളുടെയും പളളികളുടെയും പേരിലേക്ക് മാറ്റണമെന്നുമാണു പാത്രയര്‍ക്കീസ് ബാവയുടെ കല്‍പനയിലുളളത്.

എറണാകുളം പുത്തന്‍കുരിശിലെ സഭാ ആസ്ഥാനത്ത് ഇന്നലെ ഈ ഉത്തരവ് ലഭിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അശ്ലീല ഉള്ളടക്കം: എക്സിന് നോട്ടീസയച്ച് കേന്ദ്രം, 72 മണിക്കൂറിനകം നടപടിയെടുത്ത് മറുപടി നൽകാനും നിർദേശം
വെറും 10 മിനിറ്റ് യാത്ര പൂർത്തിയാക്കാൻ വേണ്ടി വന്നത് രണ്ടര മണിക്കൂർ, പാസഞ്ചര്‍ ട്രെയിനില്‍ പോസ്റ്റായ യാത്രക്കാരുടെ ക്ഷമകെട്ടു