
ദില്ലി: സുപ്രീംകോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ജഗദീഷ് സിംഗ് കേഹാര്‍ ഇന്ന് അധികാരമേല്‍ക്കും. രാവിലെ ഒമ്പതിന് രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി സത്യാവാചകം ചൊല്ലിക്കൊടുക്കും. സിക്ക് സമുദായത്തില്‍ നിന്നുള്ള ആദ്യചീഫ് ജസ്റ്റിസാകുന്ന കേഹാറിന് ഓഗസ്റ്റ് 17 വരെയാണ് കാലാവധി. വിരമിച്ച ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂറിന് ബാര്‍ അസോസിയേഷന്‍ യാത്രയയ്പ്പ് നല്‍കി. വിരമിച്ച സുപ്രീംകോടതി ജഡ്ജിമാര്‍ക്ക് അഭിഭാഷകരായി തുടരാനുള്ള നിയമഭേദഗതി കൊണ്ട് വരണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam