
കോഴിക്കോട്: വിദേശത്ത് ജയിലിൽ കഴിയുന്ന മലയാളികളെ നാട്ടിലെത്തിക്കാൻ ഇടപെടുമെന്ന് കേരളാ പ്രവാസികാര്യ കമ്മീഷൻ. വിമാനകന്പനികളുടെ ടിക്കറ്റ് കൊള്ളയ്ക്കെതിരെ നടപടി സ്വീകരിക്കുമെന്നും കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് പി.ഭവദാസൻ കോഴിക്കോട് പറഞ്ഞു. പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്ന് പ്രവാസികാര്യ കമ്മീഷൻ വ്യക്തമാക്കി.
വിദേശത്തെ ജയിലുകളിൽ കഴിയുന്ന പ്രവാസികളെ നാട്ടിലെത്തിക്കാൻ സാധ്യമായ നടപടികൾ സ്വീകരിക്കും.കുറ്റകൃത്യങ്ങളിൽ ഏർപ്പെടാതിരിക്കാൻ നിയമ ബോധവൽകരണം നൽകണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു.നോർക്കാ റൂട്ട്സ് ശുപാർശ ചെയ്തവർക്ക് വായ്പ നൽകുന്നതിനുള്ള നടപടികൾ ഉദാരമാക്കാൻ ബാങ്കുകളോട് ആവശ്യപ്പെടും. പെൻഷൻ തുക ഉയർത്താൻ സർക്കാരിനോട് ശുപാർശ ചെയ്യുമെന്നും കമ്മീഷൻ പറഞ്ഞു.
പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി കോഴിക്കോട് കമ്മീഷൻ അദാലത്ത് നടത്തി. 60 വയസ് കഴിഞ്ഞവർക്ക നോർക്കവെൽഫയർ ഫണ്ടിൽ ചേരുന്നതിനുള്ള തടസ്സങ്ങൾ പരാതിക്കാർ ശ്രദ്ധയിൽപെടുത്തി. സംഘടനാ നേതാക്കളുമായും കമ്മീഷൻ ചർച്ച നടത്തി.പരാതികളുടെ അടിസ്ഥാനത്തിൽ തുടർ അദാലത്തുകൾ നടത്തുമെന്ന് ജസ്റ്റിസ് പി.ഭവദാസൻ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam