മെഡിക്കല്‍ കോഴ; സംസ്ഥാന ബി.ജെ.പിയുടെ നിലപാടിന് ജെയ്റ്റ്‍ലിയുടെ അഭിനന്ദനം

Published : Aug 06, 2017, 06:27 PM ISTUpdated : Oct 04, 2018, 07:13 PM IST
മെഡിക്കല്‍ കോഴ; സംസ്ഥാന ബി.ജെ.പിയുടെ നിലപാടിന് ജെയ്റ്റ്‍ലിയുടെ അഭിനന്ദനം

Synopsis

മെഡിക്കല്‍ കോളേജ് അംഗീകാരത്തിന് കോഴ വാങ്ങിയെന്ന ആരോപണത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുത്ത ബി.ജെ.പി സംസ്ഥാന നേതൃത്വത്തെ അഭിനന്ദിക്കുന്നുവെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റലി. കേസില്‍ ബി.ജെ.പി നേതാക്കളില്‍ നിന്ന് ചൊവ്വാഴ്ച വിജിലന്‍സ് മൊഴിയെടുക്കും.
 
മെഡിക്കല്‍ കോഴക്കേസില്‍ പാര്‍ട്ടിതല അന്വേഷണം നേരിട്ട കെ.പി ശ്രീശന്‍, എ.കെ നസീര്‍ എന്നിവരില്‍ നിന്നാണ് വിജിലന്‍സ് മൊഴിയെടുക്കുന്നത്. നേരത്തെ വിജിലന്‍സ് വിളിപ്പിച്ചെങ്കിലും മൊഴി നല്‍കാന്‍ ഇരുവരും തയ്യാറായിരുന്നില്ല. ആദ്യം ഇരുവരും സമന്‍സ് കൈപ്പറ്റിയില്ല. പാര്‍ട്ടിയുടെ ആഭ്യന്തര കാര്യമെന്ന് പറഞ്ഞായിരുന്നു വിജിലന്‍സ് അന്വേഷണത്തോടുള്ള നിസഹകരണം. നിയമോപദേശം തേടിയ ശേഷമാണ് ചൊവ്വാഴ്ച ഹാജരാകാമെന്ന് ഇരു നേതാക്കളും വിജിലന്‍സിന് അറിയിച്ചിരിക്കുന്നത്. പണം കൊടുത്തുവെന്ന് പാര്‍ട്ടി അന്വേഷണ കമ്മിഷനോട് സമ്മതിച്ച കോളജ് ഉടമയും  വാങ്ങിയെന്ന് പറഞ്ഞ ആര്‍.എസ് വിനോദും വിജിലന്‍സിന് നല്‍കിയ മൊഴിയില്‍ മലക്കം മറിഞ്ഞു. 

കുറ്റക്കാര്‍ക്കെതിരെ നടപടിയെടുത്ത ബി.ജെ.പി സംസ്ഥാന നേതൃത്വത്തെ അഭിനന്ദിക്കുന്നുവെന്നായിരുന്നു കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്‍ലിയുടെ വാക്കുകള്‍. മെഡിക്കല്‍ കോഴക്കെതിരെ ശക്തമായ പാര്‍ട്ടി നടപടി വേണമെന്ന നിലപാടിലാണ് ബി.ജെ.പി കേന്ദ്ര നേതൃത്വം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തമിഴ്‌നാട്ടിൽ എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമിക്ക് കനത്ത തിരിച്ചടി; പാർട്ടി എംഎൽഎമാർ എസ്‌പി വേലുമണിയെ നിയമസഭ കക്ഷി നേതാവായി തെരഞ്ഞെടുത്തു?
വ്യാജരേഖ ചമച്ച് അവയവ കൈമാറ്റം: മുഖ്യപ്രതിയുടെ ഭാര്യ അറസ്റ്റിൽ; നജീബിനെ കണ്ടെത്താനുളള ശ്രമം ഊർജിതമാക്കി പൊലീസ്