
ചെന്നൈ: ജല്ലിക്കട്ട് നിരോധനം ഓര്‍ഡിനന്‍സിലൂടെ മറികടക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍. ക്രമസമാധാനപ്രശ്നം ചൂണ്ടിക്കാട്ടിയുള്ള സംസ്ഥാന ഓര്‍ഡിനന്‍സിന്റെ കരട് കേന്ദ്രആഭ്യന്തര മന്ത്രാലയത്തിന്റെ അംഗീകാരത്തിനയച്ചതായി തമിഴ്നാട് മുഖ്യമന്ത്രി ഒ. പനീര്‍ സെല്‍വം പറഞ്ഞു. പ്രക്ഷോഭം അവസാനിപ്പിക്കണമെന്ന്
മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അതിനിടെ ജല്ലിക്കട്ടിനായുള്ള പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് തമിഴ്നാട്ടില്‍ ഇന്ന് ബന്ദ് നടത്തുകയാണ്.
ചെന്നൈ മറീനാബീച്ചിലെ സമരവേദിയിലേയ്‌ക്കുള്ള പ്രതിഷേധക്കാരുടെ പ്രവാഹം മൂന്നാം ദിവസവും തുടരുകയാണ്. മറീനാ ബീച്ചില്‍ മാത്രം രണ്ട് ലക്ഷത്തോളം പ്രതിഷേധക്കര്‍ ആണ് തടിച്ചു കൂടിയിരിക്കുന്നത്. പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് നടത്തുന്ന ബന്ദില്‍ ബാങ്ക് ഉദ്യോഗസ്ഥരുടെ അഖിലേന്ത്യാസംഘടനയും പങ്കെടുക്കും. ചെന്നൈയില്‍ സ്വകാര്യ സ്കൂളുകള്‍ക്ക് അവധിയാണ്. തെക്കന്‍ ജില്ലകളില്‍ നടക്കുന്ന പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ മധുര,ഡിണ്ടിഗല്‍ എന്നീ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും അതാത് ജില്ലകളിലെ കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ജല്ലിക്കെട്ട് പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് തമിഴ്നാട്ടിലെ താരസംഘടനയായ നടികര്‍ സംഘം ഇന്ന് നിരാഹാരസമരം നടത്തും.സംഗീതസംവിധായകന്‍ എ ആര്‍ റഹ്മാനും ഉപവാസമനുഷ്‌ഠിയ്‌ക്കുമെന്ന്ഇന്നലെ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തെ ഭരണവിരുദ്ധവികാരം മുതലെടുക്കാന്‍ പ്രതിപക്ഷപാര്‍ട്ടിയായ ഡിഎംകെ തമിഴ്നാടിന്റെ വിവിധഭാഗങ്ങളില്‍ തീവണ്ടി സമരം നടത്തും. ഇതിനിടെ പ്രത്യേകനിയമസഭാസമ്മേളനം വിളിച്ച് ചേര്‍ത്ത് ജല്ലിക്കെട്ടിനായി പ്രമേയം പാസ്സാക്കാനുള്ള ആലോചനയും സംസ്ഥാനസര്‍ക്കാര്‍ നടത്തുന്നുണ്ട്. ഇന്നലെ മടങ്ങാനിരുന്ന മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം മടക്കയാത്ര റദ്ദാക്കി ദില്ലിയില്‍ തുടരുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam