ജമ്മു കശ്‍മീരിലെ നിരോധനാജ്ഞ പിൻവലിച്ചു

Published : Jul 26, 2016, 04:02 PM ISTUpdated : Oct 05, 2018, 12:08 AM IST
ജമ്മു കശ്‍മീരിലെ നിരോധനാജ്ഞ പിൻവലിച്ചു

Synopsis

ജമ്മു കശ്‍മിരിൽ 17 ദിവസമായി തുടർന്ന നിരോധനാജ്ഞ പിൻവലിച്ചു. കുപ്‍വാരയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച നാലു തീവ്രവാദികളെ സൈന്യം വധിച്ചു.  ജനക്കൂട്ടത്തെ പിരിച്ചുവിടാൻ സൈന്യം ഉപയോഗിക്കുന്ന പെല്ലറ്റ് തോക്കുകൾക്ക് ബദൽ സംവിധാനം കണ്ടെത്താനുള്ള സമിതിക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അംഗീകാരം നൽകി.

ഹിസ്ബുൾ കമാൻഡർ ബുർഹാൻ വാണിയെ സൈന്യം വധിച്ചതിനെതുടർന്ന്  10 ജില്ലകളിലായി പ്രഖ്യാപിച്ച നിരോധനാജ്ഞയാണ് പിൻവലിച്ചത്. മൊബൈൽ - ഇന്‍റർനെറ്റ് സേവനങ്ങൾ പുനസ്ഥാപിച്ചു. സൈന്യവും ജനക്കൂട്ടവും തമ്മിലുള്ള ഏറ്റുമുട്ടലിൽ 45പേരാണ് ആകെ മരിച്ചത്. അതിനിടെ ജനക്കൂട്ടത്തെ നേരിടാൻ സൈന്യം ഉപയോഗിക്കുന്ന പെല്ലറ്റ് തോക്കുകൾ മാരക ഭവിഷ്യത്തുകൾ ഉണ്ടാക്കുമെന്ന വിമർശനത്തിന്‍റെ പശ്ചാത്തലത്തിൽ ബദൽ സംവിധാനം കണ്ടെത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചു. ആഭ്യന്തരമന്ത്രാലയത്തിലെ ജോയിന്‍റ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഏഴംഗസമിതിക്ക് അംഗീകാരം നൽകി. രണ്ട് മാസത്തിനകം സമിതി റിപ്പോർട്ട് സമർപ്പിക്കണമെന്ന് ആഭ്യന്തരമന്ത്രി രാജ്‍നാഥ് സിംഗ് നിർദ്ദേശം നൽകി. അതിനിടെ കുപ്‍വാരയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച നാലു തീവ്രവാദികളെ സൈന്യം വധിച്ചു. ഒരാളെ ജീവനോടെ പിടികൂടി. രാജ്യം ഇന്ന് 17ആം കാർഗിൽ വിജയ ദിവസം ആചരിക്കുകയാണ്. എന്‍ഡിഎസർക്കാരിന്‍റെ രാഷ്ട്രീയ ഇടപെടലുകളാണ് കാർഗിലിൽ വിജയത്തിലേക്ക് നയിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസ്‍താവനയിൽ പറഞ്ഞു.  പ്രതിരോധമന്ത്രി മനോഹർ പരീക്കറും, കര-വ്യോമസേനാ മേധാവികളും  രാജീവ് ചന്ദ്രശേഖർ എംപിയും ഇന്ത്യാഗേറ്റിലെ അമർജവാൻ ജ്യോതിയിൽ പുഷ്പചക്രം അർപ്പിച്ചു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

'സർക്കാർ ഉദ്യോ​ഗസ്ഥർ കീറിയ ജീൻസും സ്ലീവ്‍ലെസും ധരിച്ച് ഓഫിസിലെത്തുന്നു'; മാന്യമായി വസ്ത്രം ധരിക്കണമെന്ന് കർണാടക സർക്കാറിന്റെ സർക്കുലർ
പാകിസ്ഥാനിൽ ജയിലിൽ കിടക്കുന്ന ഇമ്രാൻ ഖാന് കനത്ത പ്രഹരം, തോഷഖാന കേസിൽ 17 വർഷം തടവ്, ഭാര്യക്കും ശിക്ഷ