
കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ ചീമേനിയില്‍ മോഷ്ടാക്കള്‍ കൊലപ്പെടുത്തിയ റിട്ടേര്‍ഡ് ടീച്ചര്‍ ജാനകി കൊല്ലപ്പെട്ടിട്ട് ഒരു മാസം. ഇത്രയും ദിവസങ്ങള്‍ കഴിഞ്ഞിട്ടും കേസില്‍ തുമ്പുണ്ടാക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. ക്രൈംബ്രാഞ്ചിന്റെ അന്വേഷണം ആവശ്യപ്പെട്ട് സമരത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍.
കഴിഞ്ഞ ഡിസംബര്‍ പതിമൂന്നിന് രാത്രിയാണ് റിട്ടേയര്‍ഡ് അധ്യാപിക ജാനകി കൊല്ലപ്പെട്ടത്. മുഖംമൂടി ധരിച്ചെത്തിയ മോഷണ സംഘം വീട്ടില്‍ അതിക്രമിച്ച് കയറി ജാനകയേയും ഭര്‍ത്താവ് കൃഷ്ണനേയും ബന്ധികളാക്കി വീട് കൊള്ളയടിച്ചു. ജാനകിയെ കഴുത്തില്‍ മുറിവേല്‍പ്പിച്ച് കൊലപ്പെടുത്തി. കൃഷ്ണനെ ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
കണ്ണൂര്‍ റൈഞ്ച് ഐജിയുടെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം. ഇതരസംസ്ഥാനക്കാരേ കേന്ദ്രീകരിച്ചാരംഭിച്ച അന്വേഷണം ഒടുവില്‍ ക്വൊട്ടേഷന്‍ സാധ്യതകളിലേക്കും പ്രദേശവാസികളിലേക്കും നീണ്ടു. കേസില്‍ തുമ്പുണ്ടാക്കാന്‍ പോലും അന്വേഷണ സംഘത്തിനായില്ല. ക്രൈംബ്രാഞ്ച് അന്വേഷണമാണ് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നത്. അന്വേഷണം നടക്കുന്നുണ്ടെന്നും പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ ഇപ്പോഴും പറയുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam