ജപ്പാന്‍-സെനഗല്‍ ആരാധകര്‍ സ്റ്റേഡിയം വൃത്തിയാക്കി; ശേഷം നൃത്തം- വീഡിയോ

By Web DeskFirst Published Jun 25, 2018, 10:58 PM IST
Highlights
  • വണ്‍ പീസ് വീ ആര്‍ ടുഗെതര്‍ എന്ന പാട്ട് പാടിക്കൊണ്ടായിരുന്നു ജപ്പാന്‍- സെനഗല്‍ ആരാധരുടെ നൃത്തം.

മോസ്‌കോ: റഷ്യന്‍ ലോകപ്പില്‍ ഫുട്‌ബോളിനപ്പുറം ആരാധകരുടെ ഭാഗത്ത് നിന്നുള്ള ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടത് എന്തായിരുന്നു..? ഒരു സംശയവും ഇല്ല. സെനഗലിന്റേയും ജപ്പാന്റേയും ആരാധകരും ആരാധകര്‍ സ്റ്റേഡിയം വൃത്തിയാക്കിയത് തന്നെ. കഴിഞ്ഞ ദിവസം സെനഗല്‍- ജപ്പാന്‍ മത്സരം നടന്നിരുന്നു. ഇരുവരും രണ്ട് ഗോള്‍ വീതം നേടി. മത്സരം സമനിലയില്‍ പിരിഞ്ഞെങ്കിലും ഇത്തവണ രണ്ട് ടീമിന്റെ ആരാധകരും ഇരിപ്പിടങ്ങള്‍ വൃത്തിയാക്കാന്‍ മറന്നില്ല. 

ഭക്ഷണ അവശിഷ്ടങ്ങള്‍ക്കൊണ്ട് നിറഞ്ഞിരുന്നു സ്റ്റേഡിയം. വലിയ ബാഗുമായിട്ടാണ് ഇരു ടീമുകളുടേയും ആരാധകരെത്തിയത്. ഭക്ഷണ അവശിഷ്ടങ്ങള്‍ക്കൊണ്ടും വെള്ളക്കുപ്പികള്‍ക്കൊണ്ടും നിറഞ്ഞിരുന്നു സ്റ്റേഡിയം. മത്സരത്തിന് ശേഷം ഇവര്‍ ഇരുന്ന നിര മുഴുവന്‍ വൃത്തിയാക്കുകയായിരുന്നു ആരാധകര്‍. എന്നാലിത് ആദ്യമായില്ല അവര്‍ ചെയ്യുന്നത്. പല ഫുട്ബോള്‍ വേദികളിലും ജപ്പാന്‍ താരങ്ങള്‍ ഇത്തരത്തില്‍ ചെയ്തിട്ടുണ്ട്. 

മത്സരത്തിന് ശേഷം ഇരു ടീമിന്റേയും ആരാധകര്‍ സ്റ്റേഡിയത്തിന് പുറത്ത് നൃത്തം ചവിട്ടി. വണ്‍ പീസ് വീ ആര്‍ ടുഗെതര്‍ എന്ന പാട്ട് പാടിക്കൊണ്ടായിരുന്നു ജപ്പാന്‍- സെനഗല്‍ ആരാധരുടെ നൃത്തം.

Japan and Senegal faced a 2-2 draw in FIFA World Cup

Fans sang One Piece WE ARE together afterwards 😭👏pic.twitter.com/KrA2Io2k89

— Ken Xyro | ᕕ( ᐛ )ᕗ🐝 (@KenXyro)
click me!