
ടോക്യോ: ജപ്പാനില്‍ വീണ്ടും വന്‍ ഭൂചലനം. ക്യൂഷു മേഖലയിലുണ്ടായ ഭൂചലനത്തില്‍ 29 പേര്‍ മരിച്ചതായാണ് ഇതുവരെയുള്ള റിപ്പോര്‍ട്ട്. റിക്ടര്‍ സ്കെയിലില്‍ 7.3 തീവ്രതയുള്ളതായിരുന്നു ഭൂചലനം.
പ്രാദേശിക സമയം പുലര്‍ച്ചെ 1.25ന് ആയിരുന്നു ഭൂകമ്പം. രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. 15 പേര്‍ മരിച്ചതായി പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ചു ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഭൂകമ്പത്തില്‍ ഒരു ഡാം തകര്‍ന്നതിനെത്തുടര്‍ന്ന് ഒരു ഗ്രാമത്തിലെ മുഴുവന്‍ ആളുകളേയും ഒഴിപ്പിക്കുകയാണ്. പ്രദേശത്തെ റോഡുകള്‍ തകര്‍ന്നു. വലിയ തോതില്‍ മണ്ണിടിച്ചിലുണ്ടായെന്നും റിപ്പോര്‍ട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam