
ജപ്പാന്‍: ജപ്പാന്‍ ചക്രവര്‍ത്തി അഖിറ്റോസിന്‍റെ കൊച്ചുമകള്‍ മാക്കോ വിവാഹിതയാവുന്നു. വരന്‍ രാജകുടുംബത്തില്‍ നിന്നൊന്നുമല്ല. തന്‍റെ കോളേജ് കാലത്തെ സുഹൃത്തിനെയാണ് മാക്കോ വിവാഹം ചെയ്യുന്നത്. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ടോക്കിയോയിലെ ഇന്‍റര്‍നാഷണല്‍ ക്രിസ്റ്റ്യന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് രണ്ടുപേരും പരിചയപ്പെടുന്നത്. കണ്ടപ്പോള്‍ തന്നെ അദ്ദേഹത്തിന്‍റെ ചിരി തന്നെ ആകര്‍ഷിച്ചിരുന്നെന്നും പിന്നീട് കെയ് കുമേറൊ ഒരു നല്ല മനസ്സിന്‍റെ ഉടമയാണെന്നും, നന്നായി അദ്ധ്വാനിക്കുന്ന ആളാണെന്നും മനസ്സിലായതോടെ പ്രണയം ശക്തമായെന്നും മാക്കോ പറയുന്നു.
ലീഗല്‍ അസിസ്റ്റന്‍റാണ് കുമേറൊ. മാക്കോയുടെ മാതാപിതാക്കള്‍ വിവാഹം അംഗീകരിച്ചതിനെ തുടര്‍ന്ന് സന്തോഷത്തിലാണ് ഇരുവരും. വിവാഹത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. അടുത്തവര്‍ഷമായിരിക്കും വിവാഹം നടക്കുകയെന്നത് കൊട്ടാരത്തോട് ബന്ധപ്പെട്ട വ്യക്തികള്‍ വിവരം നല്‍കിയിരുന്നു. മാക്കോയുടെ 83 കാരനായ മുത്തച്ഛന്‍ അഖിറ്റോ അടുത്തവര്‍ഷം സ്ഥാനത്യാഗം ചെയ്യുമെന്നാണ് കരുതുന്നത്. സ്ത്രീകളെ പൊതുവേ സിംഹാസനത്തില്‍ വാഴിക്കാറില്ല. മാക്കോയുടെ മൂത്ത പുത്രനായ പ്രിന്‍സ് നാരുഹിറ്റോയായിരിക്കും അടുത്ത ചക്രവര്‍ത്തി. സാധാരണക്കാരനായ കുമെറോയെ വിവാഹം കഴിക്കുന്നതോടെ മാക്കോയുടെ രാജകീയ പദവി നഷ്ടമാകും
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam