കോവളത്ത് ജപ്പാനീസ് യുവതി ക്രൂരമായ ലൈംഗിക പീഡനത്തിനിരയായി

Published : Nov 26, 2016, 04:16 AM ISTUpdated : Oct 04, 2018, 04:50 PM IST
കോവളത്ത് ജപ്പാനീസ് യുവതി ക്രൂരമായ ലൈംഗിക പീഡനത്തിനിരയായി

Synopsis

തിരുവനന്തപുരം: ലൈംഗിക പീഡനത്തിന് ഇരയായ വിദേശ യുവതി ആശുപത്രിയിൽ. ഇന്നലെ വൈകുന്നേരം കോവളത്തെ റിസോർ‍ട്ടിൽ ഗുരുതുരവാസ്ഥയിൽ കണ്ടെത്തിയ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ശസ്ത്രക്രിയക്ക് വിധേയായ സ്ത്രിയുടെ ആരോഗ്യനിലമെച്ചപ്പെട്ടതായി ഡോക്ടർമാർ പറഞ്ഞു. യുവതിയെ പീഡിപ്പിച്ചയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കോവളത്ത് വിനോദ സഞ്ചാരത്തിനെത്തിയ ജപ്പാനീസ് സ്വദേശിയായ വനിത ഒരു ഹോട്ടൽ ജീവനക്കാരുമായി അടുപ്പത്തിലായി. ഇന്നലെ യുവതി താമസിച്ചിരുന്ന റിസോർ‍ട്ടിൽ നിന്നും കർണാടക സ്വദശിയായ യുവാവ് വിദേശവനിതയെ കൂട്ടികൊണ്ടുപോയി. 

മറ്റൊരു സ്ഥലത്തുവച്ചാണ് പീഡനം നടന്നത്. വൈകുന്നേരത്തോടെ റിസോ‍ട്ടിൽ തിരിച്ചെത്തിയ യുവതിക്ക് രക്തസ്രാവമുണ്ടായി. അവശനിലയിലായ സ്ത്രീയെ റിസോർ‍ട്ട് ജീവനക്കാരാണ് എസ്എടി ആശുപത്രിയിൽ എത്തിച്ചത്. ഇന്നലെ രാത്രിയിൽ തന്നെ അടിയന്തര ശസ്ത്രക്രിയ നടത്തി. 

ഡോക്ടർമാർ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ആരോഗ്യസ്ഥതി മെച്ചപ്പെട്ടതിനെ തുടർന്ന് പൊലീസും യുവതിയുടെ മൊഴി രേഖപ്പെടുത്തി. ഒരു ദിവസത്തെ പരചയമാത്രമാണ് യുവാമയി ഉണ്ടായിരുന്നതെന്നാണ് യുവതി നൽകി മൊഴി. 

മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യുമെന്നും  സംശയിക്കുന്നയാള്‍ കസ്റ്റഡിയിലാണെന്നും സിറ്റി പൊലീസ് കമ്മീഷണർ സ്പർജൻകുമാർ പറഞ്ഞു. എസ്എടി സൂപ്രണ്ടും ആരോഗ്യസെക്രട്ടറിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അശ്ലീല ഉള്ളടക്കം: എക്സിന് നോട്ടീസയച്ച് കേന്ദ്രം, 72 മണിക്കൂറിനകം നടപടിയെടുത്ത് മറുപടി നൽകാനും നിർദേശം
വെറും 10 മിനിറ്റ് യാത്ര പൂർത്തിയാക്കാൻ വേണ്ടി വന്നത് രണ്ടര മണിക്കൂർ, പാസഞ്ചര്‍ ട്രെയിനില്‍ പോസ്റ്റായ യാത്രക്കാരുടെ ക്ഷമകെട്ടു