ഉയരങ്ങളില്‍ പ്രകൃതിയുടെ നല്ലപാഠമൊരുക്കി ജടായു എർത്ത് സെന്റർ

Published : Jun 06, 2017, 02:31 PM ISTUpdated : Oct 05, 2018, 01:52 AM IST
ഉയരങ്ങളില്‍ പ്രകൃതിയുടെ നല്ലപാഠമൊരുക്കി ജടായു എർത്ത് സെന്റർ

Synopsis

കടന്നു പോകുന്ന ഓരോ പരിസ്ഥിതി ദിനവും നമ്മോട് പറയുന്നത് പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ചാണ്. ഇനി വരുന്ന തലമുറയ്ക്ക് പ്രകൃതിയുടെ അമ്യൂലമായ സമ്പത്ത് നിലനിർത്തേണ്ടതിന്റെ ആവശ്യകത. അതിനായി പ്രകൃതിയുടെ പച്ചപ്പിനെ ബാക്കിവെയ്‌ക്കേണ്ടതിന്റെ ആവശ്യകത. പരിസ്ഥിതി ദിനത്തിൽ എമ്പാടുമായി വൃക്ഷത്തൈകൾ നട്ട് പച്ചപ്പിനെ തിരിച്ചു പിടിക്കാൻ ശ്രമിക്കുമ്പോൾ നാം പലപ്പോഴും മനസിലാക്കാതെ പോകുന്ന ഒരു കാര്യമുണ്ട്. പ്രകൃതി അതിജീവിക്കുന്നത് എപ്പോഴും ഒരു സന്തുലിതാവസ്ഥയിലൂടെയാണ്. മികച്ച സന്തുലിതാവസ്ഥയും സാഹചര്യങ്ങളും ഒരുങ്ങുമ്പോഴാണ് ഒരു ഇക്കോ സിസ്റ്റം രൂപപ്പെടുന്നതും അതിജീവിക്കുന്നതും. അതിന് കേരളത്തിന് മുമ്പിലുളള മികച്ച മാതൃകയാണ് ജടായുപ്പാറ ടൂറിസം പ്രോജക്ട്.  

കേരളം കൊടിയ വരൾച്ചയെയും ജലദൗർലഭ്യത്തെയും നേരിട്ട ദിവസങ്ങൾ കടന്നുപോയപ്പോൾ വൻ പ്രകൃതി ചൂഷണങ്ങൾ തകൃതിയായി നടക്കുമ്പോൾ ഒരു നാടിനെ പ്രകൃതിയോട് ചേർത്ത് വെച്ച, പുത്തൻ ഇക്കോ സിസ്റ്റത്തെ വാർത്തെടുത്ത ചരിത്രമാണ് ജടായു എർത്ത് സെന്റർ എന്ന ടൂറിസ്റ്റ് ഡെസ്റ്റിനേഷന് പറയാനുള്ളത്. കൊല്ലം ചടയമംഗലത്ത് 65 ഏക്കർ വരുന്ന ജടായുപ്പാറയിലാണ് ചലച്ചിത്ര സംവിധായകൻ രാജീവ് അഞ്ചലിന്റെ നേതൃത്വത്തിൽ ഒരു ഇക്കോ സിസ്റ്റം രൂപപ്പെട്ടിട്ടുള്ളത്.

പാറക്കെട്ടുകളും, താഴ്‌വരകളും നിറഞ്ഞ 65 ഏക്കർ പ്രദേശത്ത് വനവൽക്കരണം നടത്തി പ്രകൃതിയെ പുനർസൃഷ്ടിച്ച കഥയാണ് രാജീവ് അഞ്ചലിന് പറയാനുള്ളത്. എന്നാൽ ഇത്തരമൊരു പദ്ധതി തുടങ്ങുമ്പോൾ അതിനുള്ള ഏറ്റവും വലിയ വെല്ലുവിളി ജലമായിരുന്നു. കുറ്റൻ പാറക്കെട്ടിന് മുകളിൽ എങ്ങനെ ജലം എത്തിക്കും. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകൾക്കൊണ്ട് 6.5 ലക്ഷം ഹെക്ടർ ഭൂമി നഷ്ടപ്പെടുത്തിയ കേരളം ഇന്ന് വലിയ വരൾച്ചയെ നേരിടുന്ന കാലം കൂടിയാണ്.ഇവിടെയാണ് രാജീവ് അഞ്ചൽ പ്രകൃതിയെ കൂട്ടുപിടിക്കുന്നത്. ജടായുപ്പാറയ്ക്ക് മുകളിൽ രണ്ട് കുറ്റൻ പാറകളെ യോജിപ്പിച്ച് വലിയൊരു മഴവെള്ള സംഭരണി തന്നെ നിർമ്മിച്ചു. 22 ദശലക്ഷം ലിറ്റർ വെള്ളം ഓരോ മഴക്കാലത്തും ഇവിടെ സംഭരിക്കപ്പെടുന്നു. അതോടെ ജടായുപ്പാറയിൽ ജലം സമൃദ്ധമായി. പുതിയൊരു പ്രകൃതിയിലേക്ക് ജടായു എർത്ത് സെന്റർ ചുവടുവെച്ചു തുടങ്ങി.

ജലം എത്തിയതോടെ രണ്ടാം ഘട്ടം വനവൽക്കരണത്തിന്റേതായിരുന്നു. ജടായുപ്പാറിൽ നിലനിന്ന മരങ്ങളെയെല്ലാം സംരക്ഷിച്ചുകൊണ്ട് പുതിയവയെ വെച്ചുപിടിപ്പിക്കാൻ തുടങ്ങി. ഔഷധഗുണമുള്ള വൃക്ഷങ്ങൾക്കും സസ്യങ്ങൾക്കുമായിരുന്നു രാജീവ് അഞ്ചൽ മുൻഗണന നൽകിയത്. സോഷ്യൽ ഫോറസ്റ്റ് വിഭാഗത്തിന്റെ സഹായത്തോടെയായിരുന്നു വനവൽക്കരണം ആരംഭിച്ചത്. ഔഷധ സസ്യങ്ങളും വൃക്ഷങ്ങളുമായി 278 വെറൈറ്റികൾ തന്നെ ജടായു എർത്ത് സെന്ററിലുണ്ട്. ഇവയുടെ എണ്ണം ഏതാണ്ട് ആയിരത്തി ഇരുനൂറിന് മുകളിൽ വരും. വൻ വൃക്ഷങ്ങളായി വളരുന്ന ആൽമരങ്ങൾ മുതൽ വിവിധയിനം തുളസിച്ചെടികൾ വരെ ഇക്കൂട്ടത്തിൽ പെടും. കരിനൊച്ചി, ചങ്ങരംപരണ്ട, ലക്ഷമി തരു, വയണ, ചെമ്പകം തുടങ്ങി നിരവധി വൈവിധ്യങ്ങൾ. മൂന്ന് വർഷം മുമ്പ് ആരംഭിച്ച വനവൽക്കരണം ഇപ്പോൾ ആദ്യഘട്ടം പൂർത്തിയായി കഴിഞ്ഞിരിക്കുന്നു.

കഴിഞ്ഞ ജൂൺ അഞ്ചിന് വനവൽക്കരണത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ചു. ഇനിയുളള ലക്ഷ്യം പതിനായിരത്തിലേറെ ഔഷധ വ്യക്ഷങ്ങളുടെ പുത്തൻ ആവാസവ്യവസ്ഥ. ഇതിനായി നിരവധി സ്‌കൂൾ കൂട്ടികളെ ചേർത്ത്‌ക്കൊണ്ടാണ് ജടായുപ്പാറ ടൂറിസം വനവൽക്കരണവുമായി മുമ്പോട്ടു പോകുന്നത്. ഓരോ കുട്ടിക്കും ഓരോ മരം നൽകുകയും ആ മരത്തിന്റെ വളർച്ചയിൽ സംരക്ഷകന്റെ റോൾ കുട്ടിക്ക് നൽകുകയും ചെയ്യുന്നു. അങ്ങനെ പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകത പുതിയ തലമുറയിലേക്ക് പകരുകയും അവരെ പ്രകൃതിയിലേക്ക് ചേർക്കുകയും ചെയ്യുന്നു. വനവൽക്കരണത്തിനായി  കൂടുതൽ ജലസമ്പത്ത് സൃഷ്ടിക്കാനായി പ്രോജക്ടിൽ മഴക്കുഴികൾ തീർത്ത് ജലസംഭരണം നടത്തുകയും ഇപ്പോൾ കൂറ്റൻ തടാകം നിർമ്മിക്കുകയും ചെയ്തിരിക്കുന്നു. ജടായു എർത്ത് സെന്റർ മോഡൽ ഇക്കോസിസ്റ്റവും  ജലസംരക്ഷണവും ഇന്ന് കേരളത്തിന് തന്നെ മാതൃകയാക്കാവുന്ന ഒന്നാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

സത്യപ്രതജ്ഞയ്ക്ക് ശേഷം ഇന്ത്യയിലെ തീഹാർ ജയിലിലേക്ക് മംദാനിയുടെ കത്ത്; ഉമർ ഖാലിദിന് പിന്തുണയുമായി ന്യൂയോർക്ക് മേയർ
പുതുവർഷ ദിനത്തിൽ തന്നെ ഡീസൽ വില കുത്തനെ കൂട്ടി, ഒപ്പം പാചക വാതക വിലയും വർധിപ്പിച്ച് സൗദി