കോഴിക്കോട് മഞ്ഞപ്പിത്തം പടരുന്നു

Web Desk |  
Published : Jun 17, 2018, 06:51 AM ISTUpdated : Jun 29, 2018, 04:29 PM IST
കോഴിക്കോട് മഞ്ഞപ്പിത്തം പടരുന്നു

Synopsis

കോഴിക്കോട് ജില്ലയിൽ മഞ്ഞപ്പിത്തം പടരുന്നു

കോഴിക്കോട്: ജില്ലയിൽ മഞ്ഞപ്പിത്തം പടരുന്നു. തലക്കുളത്തൂർ പഞ്ചായത്തിൽ മാത്രം 84 പേർക്ക് രോഗം സ്ഥിരീകരിച്ചു. രോഗം നിയന്ത്രിക്കാനുള്ള ശ്രമം ആരോഗ്യവകുപ്പ് ഊർജിതമാക്കി. ആരോഗ്യവകുപ്പിനെ ആശങ്കയിലാഴ്ത്തി ജില്ലയിൽ മഞ്ഞപ്പിത്തം പടരുകയാണ്. രണ്ടാഴ്ചക്കിടെ 84 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. എന്നാൽ യഥാർത്ഥ കണക്ക് ഇതിലും കൂടുമെന്നാണ് റിപ്പോർട്ടുകൾ.

മഞ്ഞപ്പിത്തബാധ നിയന്ത്രിക്കാൻ വീടുകളിൽ ആരോഗ്യവകുപ്പ് സക്വാഡ് പ്രവർത്തനം ഊർജ്ജിതമാക്കി. വ്യാപാര  സ്ഥാപനങ്ങളിലും ആരോഗ്യവകുപ്പ് പരിശോധന കർശനമാക്കി. ആരോഗ്യപ്രവർത്തകർ,ആശാ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ വീടുകളിൽ ലഘുലേഖകൾ  വിതരണം ചെയ്തു. ബോധവത്കരണ ക്ലാസുകളും നടക്കുന്നു.

തിളപ്പിച്ചാറിയ പാനീയങ്ങളെ കഴിക്കാവു എന്നും ഭക്ഷണപദാർത്ഥങ്ങൾ മൂടി വച്ച് സൂക്ഷിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. മഞ്ഞപ്പിത്ത ബാധയുള്ളവർ ഭക്ഷണം തയ്യാറാക്കാനോ വിളമ്പാനോ പാടില്ലെന്നും ആരോഗ്യ വിദഗ്ദർ പറയുന്നു. ആവശ്യമെങ്കിൽ താത്കാലിക അടിസ്ഥാനത്തിൽ ഡോക്ടർമാരെ നിയമിക്കാനും ആലോചനയുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ട്രാക്കിൽ വന്യമൃ​ഗങ്ങൾ അപകടത്തിലാകുന്ന സംഭവം; എഐ സാങ്കേതിക വിദ്യ ഉപയോ​ഗപ്പെടുത്താൻ റെയിൽവേ
കൊളസ്ട്രോള്‍ മറച്ചു വച്ചുവെന്ന് ഇൻഷുറൻസ് കമ്പനി, അങ്ങനെയൊരു ചോദ്യമേ ഉണ്ടായില്ലെന്ന് അങ്കമാലി സ്വദേശി; 33 ലക്ഷത്തിന്‍റെ ക്ലെയിം നല്‍കാന്‍ വിധി