
ഡോക്ടർമാരുടെ നിർദ്ദേശപ്രകാരംജയലളിത വിശ്രമിക്കുക മാത്രമാണെന്ന് എഐഎഡിഎംകെ വക്താവ് സി ആർ സരസ്വതി.സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങളോട് പ്രതികരിക്കാൻ പാർട്ടിയില്ല. സംസ്ഥാനത്ത് നടക്കാനിരിക്കുന്ന തദ്ദേശഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിലേത് ഉൾപ്പടെ പാർട്ടിയിലെ നിർണ്ണായക തീരുമാനങ്ങൾ എടുക്കുന്നത് ഇപ്പോഴും ജയലളിതയാണെന്നും പാർട്ടി വക്താവ് സി ആർ സരസ്വതി പറഞ്ഞു.
തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പതിനൊന്ന് ദിവസങ്ങള്‍ക്കു ശേഷമാണ് ഇപ്പോള്‍ പാര്‍ട്ടി പ്രതികരിക്കുന്നത്. ഗവർണർ വിദ്യാസാഗർ റാവു കഴിഞ്ഞ ദിവസം രാത്രി ചെന്നെയിലെ അപ്പോളോ അശുപത്രിയിലെത്തിയിരുന്നു. എന്നാൽ ജയലളിതയെ ഗവർണർ നേരിൽക്കണ്ടോ എന്നത് സംബന്ധിച്ചു വ്യക്തതയില്ല.
കഴിഞ്ഞ 22 ന് ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിൽ പിന്നെ തമിഴ്നാട് മുഖ്യമന്ത്രിയുടെ ആരോഗ്യനില സംബന്ധിച്ച് കാര്യമായ വിശദീകണം ഒന്നുമുണ്ടായിരുന്നില്ല. എഐഎഡിഎംകെ വക്താക്കൾക്കു പോലും പ്രതികരിച്ചിരുന്നില്ല. ആകെ കാര്യങ്ങൾ അറിയുന്നത് തോഴി ശശികലയും ഇവരുടെ മരുമകനും പിന്നെ പാർട്ടിയിലെ വിശ്വസ്തനായ പനീർ ശെൽവവും മാത്രമായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam