ജയലളിതയുടെ മരണം: വെളിപ്പെടുത്തലുമായി ശശികലയുടെ സഹോദരൻ

Published : Jan 17, 2018, 06:13 PM ISTUpdated : Oct 04, 2018, 10:28 PM IST
ജയലളിതയുടെ മരണം: വെളിപ്പെടുത്തലുമായി ശശികലയുടെ സഹോദരൻ

Synopsis

ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജെ.ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുമായി ശശികലയുടെ സഹോദരന്‍ ദിവാകരന്‍ രംഗത്ത്. ജയലളിത ഡിസംബർ നാലിന് തന്നെ മരിച്ചിരുന്നുവെന്ന് ദിവാകരൻ. തിരുവാരൂരിലെ മണ്ണാർഗുഡിയിൽ നടന്ന എംജിആറിന്റെ 101-ാം പിറന്നാളാഘോഷവേദിയിലാണ് ദിവാകരന്റെ വെളിപ്പെടുത്തൽ..

ഡിസംബർ നാലിന് വൈകിട്ട് തന്നെ ജയലളിത മരിച്ചതായി ഡോക്ടർമാർ അറിയിച്ചിരുന്നുവെന്നാണ് ദിവാകരന്‍റെ വാദം. 
ഡിസംബർ അഞ്ചിന് വൈകിട്ടാണ് ഔദ്യോഗികമായി ജയലളിതയുടെ മരണവിവരം പുറത്തുവിട്ടത്. ആശുപത്രിയ്ക്ക് നേരെ അക്രമമുണ്ടാകുമെന്ന് അപ്പോളോ ആശുപത്രി ഭയന്നുവെന്നും  ആശുപത്രി ചെയർമാൻ പ്രതാപ് റെഡ്ഡിയുടെ അഭ്യർഥനപ്രകാരമാണ് പ്രഖ്യാപനം നീട്ടിവെച്ചതെന്നും ദിവാകരന്‍ കൂട്ടിച്ചേര്‍ത്തു.


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കർണാടകയിൽ സംഭവിച്ചത് നടക്കാൻ പാടില്ലാത്ത കാര്യം, വിമർശിച്ച് സാദിക്കലി തങ്ങൾ; 'പുനരധിവാസത്തിൽ കർണാടക മുഖ്യമന്ത്രിയുടെ ഉറപ്പിൽ പ്രതീക്ഷ'
ഓപ്പറേഷന്‍ ഡിഹണ്ട്: കേരളത്തിൽ പോലീസ് വലവിരിച്ചു; 1441 പേരെ പരിശോധിച്ചു, 63 പേർ കുടുങ്ങി