ബന്ധു നിയമനം: മന്ത്രി ഇ പി ജയരാജന് കുരുക്ക് മുറുകുന്നു

By Web DeskFirst Published Oct 9, 2016, 7:43 AM IST
Highlights

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ മന്ത്രി ഇ പി ജയരാജന് കുരുക്ക് മുറുകുന്നു. സര്‍ക്കാരിന്റെ പ്രതിഛായ മോശമാക്കിയ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് വി എസ് അച്ചുതാനന്ദന്‍ ആവശ്യപ്പെട്ടു. ജയരാജനെതിരെയുള്ള പരാതിയില്‍ നിയമോപദേശം തേടാന്‍ വിജിലന്‍സ് ഡയറക്ടര്‍ തീരുമാനിച്ചു.

പാര്‍ട്ടിയുടെ പ്രാദേശിക ഘടകങ്ങളിലടക്കം പരാതി വ്യാപകമാകുകയും വിഷയം ചര്‍ച്ച ചെയ്യാനായി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം 14ന് ചേരാനിരിക്കെയുമാണ് നിലപാട് കടുപ്പിച്ച് വിഎസ് രംഗത്തെത്തിയത്.

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ബി ജെ പി നേതാക്കളായ വി മുരളീധരന്‍ കെ സുരേന്ദ്രന്‍ എന്നിവരാണ് ജയരാജനെതിരെ വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയിട്ടുള്ളത്. പി കെ സുധീറിന്റെ നിയമന ഉത്തരവ് റദ്ദാക്കിയ സാഹചര്യത്തില്‍ നിയമോപദേശം തേടാനാണ് വിജിലന്‍സ് തീരുമാനം. നാളെയോ മറ്റന്നാളോ ജേക്കബ് തോമസ് മുഖ്യമന്ത്രിയെ കാണും. എന്നാല്‍ നിയമന ഉത്തരവ് റദ്ദാക്കിയാലും അഴിമതി സ്വജനപക്ഷപാതം എന്നീ വകുപ്പുകളില്‍ കേസെടുക്കാമെന്നാണ് നിയമവിദഗ്ധനര്‍ പറയുന്നത്. സന്തോഷ് മാധവനെതിരായ ഭൂമിദാനക്കേസില്‍ ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയിട്ടുമുണ്ട്. യു ഡി എഫ് സര്‍ക്കാരിന്റെ അവസാനകാലത്തെ ഭൂമിയിടപാട് കേസുകള്‍ റദ്ദാക്കിയിട്ടും നടപടി വേണമെന്ന കാര്യത്തില്‍ പിണറായി വിജയനടക്കമുള്ള എല്‍ഡിഎഫ് നേതാക്കള്‍ ഉറച്ച് നിന്നിരുന്നു.

click me!