ദേശീയ തലത്തില്‍ മികവു തെളിയിച്ച് തോട്ടം മേഖലയിലെ വിദ്യാര്‍ത്ഥികള്‍

Published : Dec 06, 2017, 08:00 PM ISTUpdated : Oct 05, 2018, 03:34 AM IST
ദേശീയ തലത്തില്‍ മികവു തെളിയിച്ച് തോട്ടം മേഖലയിലെ വിദ്യാര്‍ത്ഥികള്‍

Synopsis

ഇടുക്കി: ദേശീയ തലത്തില്‍ ആയോധന കലയില്‍ മികവ് തെളിയിച്ച് തോട്ടം മേഖലയിലെ വിദ്യാര്‍ത്ഥികള്‍. ആയോധനകലയില്‍ അധികം വേരോട്ടമില്ലാത്ത തോട്ടം മേഖലയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് നേട്ടം കൊയ്ത് താരങ്ങളായത്. ആയോധന കലയിലെ ജനപ്രിയ ഇനമായ കുങ്ഫുവിലെ ജീത്ത് കുണ്ടോയിലാണ് വിജയം. 

ഏഴാമത് ദേശീയ റൂറല്‍ ഗെയിംസിലാണ് വിദ്യാര്‍ത്ഥികളുടെ നേട്ടം. ഈ ഇനത്തില്‍ പതിനേഴ് വയസ്സില്‍ താഴെ പ്രായമുള്ളവരുടെ വിഭാഗത്തില്‍ പ്രസ് വണ്‍ വിദ്യാര്‍ത്ഥിയായ മുഹമ്മദ് ഫൈസല്‍ സ്വര്‍ണ്ണമെഡലിന് അര്‍ഹമായി. പത്തൊന്‍പത് വയസില്‍ താഴെയുള്ള വിഭാഗത്തില്‍ കൃഷ്ണകുമാര്‍ സ്വര്‍ണ്ണമെഡലിന് അര്‍ഹനായി. ദേശീയ ഗെയിംസില്‍ ദക്ഷിണേന്ത്യയില്‍ നിന്നുള്ള എട്ടു സംസ്ഥാനങ്ങളില്‍ നിന്നായി 200 ഓളം പേര്‍ ഗെയിംസില്‍ പങ്കെടുത്തു. 

തമിഴ്‌നാട്ടിലെ നാമക്കല്‍ ജില്ലയിലെ സേലത്ത് വച്ച് കഴിഞ്ഞ മാസം 24 മുതല്‍ 26 വരെയായിരുന്നു ഗെയിംസ്. മൂന്ന് മാസം ഇന്‍ഡോറില്‍ വച്ച് ദേശീയ തലത്തില്‍ നടന്ന മറ്റൊരു ഗെയിംസിലും ഇരുവരും സ്വര്‍ണ്ണമണിഞ്ഞിരുന്നു. എസ്റ്റേറ്റ് മേഖലയില്‍ നിന്നുള്ള ചന്ദ്രശേഖറിന്റെ കീഴിലാണ് ഇവര്‍ പരിശീലനം നടത്തുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BK
About the Author

Balu KG

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ബിരുദാനന്തര ബിരുദവും മാസ് കമ്യൂണിക്കേഷനിൽ ഡിപ്ലോമയും. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, ആരോഗ്യം, ശാസ്ത്രം, ചരിത്രം, ഫോട്ടോഗ്രഫി, എണ്‍വയോണ്‍മെന്‍റല്‍ സയന്‍സ്, എന്‍റര്‍ടൈന്‍മെന്‍റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 17 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: balu.kg@asianetnews.inRead More...
click me!

Recommended Stories

നഴ്സുമാര്‍ പണിമുടക്കിലേക്ക്; സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ നാളെ പണിമുടക്കും, 'മിനിമം വേതനം ഉയര്‍ത്തണം'
'ബിജെപിയുടെയോ ട്വന്‍റി 20യുടെയോ സ്ഥാനാര്‍ഥിയായി വരുന്നതില്‍ എനിക്ക് ഒരു ആശങ്കയുമില്ല, ലക്ഷ്യം വികസനം'; അഖില്‍ മാരാര്‍