കോടതി വിധിയില്‍ സന്തോഷം, നീതിപീഠത്തോട് തീരാത്ത നന്ദി: ജിഷയുടെ അമ്മ

By Web DeskFirst Published Dec 14, 2017, 11:29 AM IST
Highlights

കൊച്ചി: കേള്‍ക്കാന്‍ ആഗ്രഹിച്ച വിധിയാണ് നീതിപീഠം പ്രസ്താവിച്ചത്. അതില്‍ ഏറെ സന്തോഷമുണ്ടെന്ന് ജിഷയുടെ അമ്മ രാജേശ്വരി പറഞ്ഞു. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരോട് നന്ദിയുണ്ടെന്നും നീതിപീഠത്തെ ദൈവത്തിന് തുല്യമായാണ് കാണുന്നതെന്നും ജിഷയുടെ അമ്മ പ്രതികരിച്ചു. നഷ്ടപ്പെട്ട മകള്‍ക്ക് മറ്റൊന്നും തുല്യമാകില്ലെന്നും കോടതി വിധി ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക്  പാഠമാകണമെന്നും ജിഷയുടെ അമ്മ കൂട്ടിച്ചേര്‍ത്തു.

click me!