ജിഷ കൊലക്കേസിന്റെ അന്വേഷണം കുപ്രസിദ്ധ മോഷ്ടാവ് ഓട്ടപ്പല്ലന്‍ രാജയിലേക്കും

Published : May 12, 2016, 07:28 AM ISTUpdated : Oct 05, 2018, 03:17 AM IST
ജിഷ കൊലക്കേസിന്റെ അന്വേഷണം കുപ്രസിദ്ധ മോഷ്ടാവ് ഓട്ടപ്പല്ലന്‍ രാജയിലേക്കും

Synopsis

ജിഷയുടെ ശരീരത്തിലുള്ള മാരകായ പരിക്കുകളുടെ സ്വഭാവം കണക്കിലെടുത്താണ് ഓട്ടപ്പല്ലന് രാജയ്ക്ക് കൊലപാതകവുമായി ബന്ധമുണ്ടോ എന്ന് പരിശോധിക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. 2004ല്‍ എറണാകുളം കച്ചേരിപ്പടിയില്‍ മേരി എന്ന വൃദ്ധയെ കൊലപപ്പെടുത്തിയ കേസിലെ പ്രതിയാണ് ഓട്ടപ്പല്ലന് രാജ. വൃദ്ധ സദനത്തിലെ മോഷണത്തിനിടെയാണ് ഇയാള്‍ മൃഗീയമായ രീതിയില്‍ മേരിയെ കൊലപ്പെടുത്തിയത്. ആദ്യം വൃദ്ധയെ തലക്കടിച്ചു വീഴ്ത്തി. പിന്നീട് വയറ്റില്‍ ശക്തമായി തൊഴിച്ചു. മര്‍ദ്ദനത്തില്‍ ഇവരുടെ വാരിയെല്ലൊടിഞ്ഞു. തുടര്‍ന്ന് ജനനേന്ദ്രിയത്തില്‍ തള്ളവിരല്‍ കയറ്റുകയും മാരകമായി മുറിവേല്‍പ്പിക്കുകയും ചെയ്തു. 2006 ല്‍ ഓട്ടപ്പല്ലന്‍ രാജയെ അറസ്റ്റ് ചെയ്തെങ്കിലും കുറഞ്ഞ കാലത്തേക്കുള്ള ശിക്ഷ മാത്രമേ ഇയാള്‍ക്ക് കിട്ടിയുള്ളൂ. പിന്നീട് മോഷണക്കേസുകളുമായി ബന്ധപ്പെട്ട് ഇയാളെ പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും ഇപ്പോള്‍ ജാമ്യത്തിലിറങ്ങിയെന്നാണ് വിവരം.

തമിഴ്നാട്ടിലെ പുതുക്കോട്ട സ്വദേശിയായ ഓട്ടപ്പല്ലന്‍ രാജയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങിക്കഴിഞ്ഞു. ഇതിനിടെ അന്വേഷണത്തില്‍ കാര്യമായ പുരോഗതിയില്ലാത്ത സാഹര്യത്തില്‍ ലഭ്യമായ തെളിവുകളും മൊഴികളും ആദ്യം മുതല്‍ പരിശോധിക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചു. അന്വേഷണത്തിനിടെ എന്തെങ്കിലും തെളിവുകള്‍ ശ്രദ്ധിക്കപ്പെടാതെ പോയിട്ടുണ്ടോ എന്ന് കണ്ടെത്താനാണിത്. മാത്രമല്ല, ഉദ്യോഗസ്ഥര്‍ ഇതിനകം പരിശോധിച്ച പ്രദേശങ്ങള്‍ പുതിയ സംഘത്തെക്കൊണ്ട് പരിശോധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. സാധ്യമായ എല്ലാ വഴികളും  പൂര്‍ണമായി പരിശോധിവെന്നുറപ്പു വരുത്തുകയാണ് ലക്ഷ്യം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കെസി വിളിച്ചു; കർണാടകയിൽ അടിയന്തര യോ​ഗം വിളിച്ച് സിദ്ധരാമയ്യ, കുടിയൊഴിപ്പിച്ചവരെ പുനരധിവസിപ്പിക്കാൻ തീരുമാനം
ഉണ്ണികൃഷ്ണൻ പോറ്റിയും മുഖ്യമന്ത്രിയും ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ചതിന് കേസ്; കോണ്‍ഗ്രസ് നേതാവ് എൻ സുബ്രഹ്മണ്യൻ നാളെ സ്റ്റേഷനിൽ വീണ്ടും ഹാജരാകും