ജിഷാ വധം: കൊലയാളി അന്യസംസ്ഥാനക്കാരന്‍ തന്നെയെന്ന് നിഗമനം

By Web DeskFirst Published Jun 8, 2016, 12:37 PM IST
Highlights

കൊച്ചി: പെരുമ്പാവൂര്‍ ജിഷാ വധക്കേസില്‍ കൊലയാളി അന്യസംസ്ഥാനക്കാരനാണെന്ന നിഗമനത്തില്‍ ഉറച്ച് പ്രത്യേക അന്വേഷണസംഘം. കൊലയാളിയെ തിരിച്ചറിയാന്‍ ഇതര സംസ്ഥാനതൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്ഥാപന ഉടമകളുടെയും തൊഴിലാളികളെ വിതരണം ചെയ്യുന്ന ഏജന്റുമാരുടെയും സഹായം പോലീസ് തേടി.

ജിഷ വധക്കേസില്‍ എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിലുള്ള അന്വേഷണം പന്ത്രണ്ട് ദിവസമാകുമ്പോഴും കൊലയാളി ഇതര സംസ്ഥാനക്കാരനാണെന്ന നിഗമനത്തിലുറച്ചാണ് അന്വേഷണസംഘം മുന്നോട്ടു പോകുന്നത്.രേഖാചിത്രം തയ്യാറാക്കിയെങ്കിലും കൊലയാളിയെക്കുറഖിച്ച് കൂടുതല്‍ വിവരങ്ങള്‍ കിട്ടിയില്ല.രണ്ടു ലക്ഷത്തോളം ഇതര സംസ്ഥാനതൊഴിലാളികള്‍ പെരുമ്പാവൂരില്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്.സ്ഥാപന ഉടമകളുടെയും തൊഴിലാളികളെ വിതരണം ചെയ്യുന്ന ഏജന്റുരുമാരുടെയും യോഗം പോലീസ് ഇന്ന്  വിളിച്ചിരുന്നു.എന്നാല്‍ ഇരുപത് പേര്‍ മാത്രമാണ്  പങ്കെടുത്തത്.ആയിരക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികള്‍ പണിയെടുക്കുന്ന പ്ലൈവുഡ് കമ്പനി ഉടമകളില്‍ ഭൂരിഭാഗവും അന്വേഷണസംഘത്തോട് സഹകരിക്കാതിരുന്നത് തിരിച്ചടിയായി.

ഇവരുടെ സഹകരണം ഉറപ്പ് വരുത്താന്‍ നടപടി ശക്തമാക്കാനാണ് നീക്കം. യോഗത്തില്‍ പങ്കെടുത്തവര്‍ക്കെല്ലാം കൊലയാളിയുടെതേന്ന് കരുതുന്ന രേഖാ ചിത്രം അന്വേഷണസംഘം നല്‍കിയിട്ടുണ്ട്.വാടക കൊലയാളി ഇതര സംസ്ഥാനക്കാരനാണെങ്കിലും കൊലപാതകത്തിന് പ്രേരണയും ഗൂഡാലോചനയും ഒരുക്കിയത് പ്രദേശിക പിന്തുണയോടെയാണെന്നാണ് സംശയം. കൊലപാതകത്തിലേക്ക് വെളിച്ചം വീശുന്ന പലകാര്യങ്ങളും പ്രദേശവാസികളായ ജനങ്ങള്‍ക്ക് അറിയാമെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.വിവരങ്ങള്‍ പരസ്യമായി നല്‍കാന്‍ ജനങ്ങള്‍ മടിക്കുന്നു.

ഈ സാഹചര്യത്തില്‍ രഹസ്യമായി പൊതുജനങ്ങളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാനാണ് നീക്കം.ഇതിനായി അന്വേഷണസംഘം വിവിധ ഇടങ്ങളില്‍ ഇന്‍ഫര്‍മേഷന്‍ ബോക്‌സുകള്‍ സ്ഥാപിച്ചു കഴിഞ്ഞു. ജിഷയുടെ വീട് സ്ഥിതി ചെയ്യുന്ന കുറുപ്പംപടിയിലും  പെരുമ്പാവൂര്‍ ടൗണിലുമായി എട്ട് ഇടങ്ങളിലാണ് ബോക്‌സുകള്‍ സ്ഥാപിച്ചിരിക്കുന്നത്. പൊതുജനങ്ങള്‍ ഊമകത്തായോ കുറിപ്പായോ വിവരങ്ങള്‍ രഹസ്യമായി ബോക്‌സില്‍ നിക്ഷേപിക്കാനാണ് അന്വേഷണസംഘം ആവശ്യപ്പെട്ടിരിക്കുന്നത്.

 

click me!