ജിഷയുടെ അമ്മയുടെ ഡിഎന്‍എ പരിശോധന നടത്തണമെന്ന് പിതാവ്

Published : Jun 30, 2016, 06:02 PM ISTUpdated : Oct 04, 2018, 07:50 PM IST
ജിഷയുടെ അമ്മയുടെ ഡിഎന്‍എ പരിശോധന നടത്തണമെന്ന് പിതാവ്

Synopsis

വിദഗ്ധ പരിശോധനക്കായി എടുത്തിട്ടുള്ള ജിഷയുടെ ആന്തരികാവയങ്ങള്‍, ജിഷയുടേത് തന്നെയെന്ന് ഉറപ്പ് വരുത്തണമെന്നാവശ്യപ്പെട്ട് പിതാവ് കെ.വി.പാപ്പു ഡിജിപിക്ക് പരാതി നല്‍കി. ഇത് ഉറപ്പുവരുത്തുന്നതിനായി  ജിഷയുടെ അമ്മുയുടെ രക്ത സാംപിള്‍  എടുത്ത് ഡിഎന്‍എ. പരിശോധന  നടത്തണം. ജിഷയുടെ മൃതദേഹം പെട്ടെന്ന് സംസ്കരിച്ചതിനാല്‍ റീപോസ്റ്റ്മാര്‍ട്ടം നടത്താനുള്ള അവസരം ഇല്ലാതായി. ആന്തരികാവയവങ്ങളുടെ സാമ്പിളുകളില്‍  കൃത്വിമത്വം നടത്താന്‍ അവസരമില്ലാതാക്കണമെന്നും പരാതിയില്‍  പറയുന്നു. പരാതി പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ ഡിജിപി ലോക്നാഥ് ബഹറ എഡിജിപി ബി. സന്ധ്യക്ക് നിര്‍ദ്ദേശം നല്‍കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഭീകരവാദത്തിന് അന്ത്യം കുറിക്കാൻ ഇന്ത്യയുടെ 'പ്രഹാർ'; കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതിയ ദേശീയ ഭീകരവിരുദ്ധ നയം പ്രഖ്യാപിച്ചു
എൻകെ പ്രേമചന്ദ്രൻ്റെ മകനെ നിയമസഭയിലേക്ക് മത്സരിപ്പിക്കണമെന്ന് യൂത്ത് കോൺഗ്രസ്; 'കാർത്തികിന് അനുകൂലമായി ഇരവിപുരത്ത് തരംഗമുണ്ട്'