കോടതിയിൽ വിശ്വാസമുണ്ടെന്ന് ജിഷയുടെ അമ്മ

By Web DeskFirst Published Dec 13, 2017, 9:12 AM IST
Highlights

കൊച്ചി:  കോടതിയിൽ വിശ്വാസമുണ്ടെന്ന് ജിഷയുടെ അമ്മ രാജേശ്വരി. വധശിക്ഷയിൽ കുറഞ്ഞൊന്നും അംഗീകരിക്കാനാകില്ലെന്നും ജിഷയുടെ അമ്മ വ്യക്തമാക്കി. കോടതിയിലേക്ക് പുറപ്പെടും മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാജേശ്വരി.

ജിഷയുടെ കൊലയാളിയായ അമീർ ഉൾ ഇസ്ലാമിനെതിരെ  കോടതി കണ്ടെത്തിയ കുറ്റങ്ങൾ ഇവയാണ്.

1, കൊലപാതകം. പരാമാവധി കിട്ടാവുന്ന ശിക്ഷ വധ ശിക്ഷ, കുറഞ്ഞത് ജീപര്യന്തം,

2, ബലാത്സംഗം. പരമാവധി ജീവര്യന്തവും കുറഞ്ഞത് പത്ത് വർഷം തടവുമാണ് കിട്ടാവുന്ന ശിക്ഷ

3, ബലാത്സംഘത്തെ തുടന്ന് കൊല നടക്കുകയോ ,മൃതപ്രായ ആക്കുകയോ ചെയതെന്നതാണ് മൂന്നാമത്തെ കുറ്റം- പരമാവിധ വധ ശിക്ഷയോ കുറഞ്ഞത് ജീവപര്യന്തമോ ഇത്തരം കുറ്റകൃത്യങ്ങൾക്ക് ശിക്ഷയായി ലഭിക്കും,

4, കൊല നടത്താനുള്ള ഉദ്ദേശത്തോടെ അതിക്രമിച്ച കടക്കൽ- ഇത്തര കുറ്റ കൃത്യത്തിന് പത്ത് വർഷം മുതൽ ജീവപര്യന്തം വരെ തടവു കിട്ടും

5, രക്ഷപ്പെടാൻ കഴിയാതെ തടഞ്ഞുവെക്കൽ - ഒരുവർഷം തടവും പിഴയുമാണ് ശിക്ഷ.

തെളിവ് നശിപ്പിക്കലും ,എസ്.സ്, എസ്.ടി ആക്ടു പ്രകാരമുള്ള കുറ്റങ്ങളുമാണ് പ്രോസിക്യൂഷന് തെളിയിക്കാൻ കഴിയാതെ പോയിട്ടുള്ളത്. മറ്റെല്ലാ വാദവും കോടതി അംഗീകരിച്ച സാഹചര്യത്തിൽ അമീർ ഉൾ ഇസ്ലാമിന് എന്ത് ശിക്ഷയാണ് കോടതി കാത്തുവെച്ചതെന്ന് ഇന്നറിയാം.
 

click me!