
തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ മരണത്തിന് ഉത്തരവാദികളായ മുഴുവന്‍ കുറ്റവാളികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മാതാപിതാക്കള്‍ ഇന്ന് മുതല്‍ അനിശ്ചിതകാല നിരാഹാരസമരം തുടങ്ങും. തിരുവനന്തപുരത്ത് ഡിജിപി ഓഫീസിന് മുന്നിലാണ് സമരം. കൃഷ്ണദാസിന്റെ അറസ്റ്റ് നാടകമായിരുന്നുവെന്ന് മാതാപിതാക്കള്‍ കുറ്റപ്പെടുത്തി.
പാമ്പാാടി നെഹ്‌റു കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു പ്രണോയി മരിച്ചിട്ട് 90 ദിവസമായിട്ടും മരണത്തിനുത്തരവാദികളായവരെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് സമരം. വളയത്തെ വീട്ടില്‍ നിന്നും അച്ഛനും അമ്മയും ബന്ധുക്കളും നാട്ടുകാരുമടക്കം 15 ഓളം പേരാണ് തിരുവന്തപുരത്തേക്ക് തിരിച്ചിരിക്കുന്നത്. തങ്ങള്‍ സമരം നടത്തുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യമുള്ള നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാനെ അറസ്റ്റ് ചെയ്ത നടപടി പ്രസഹനമാണെന്ന് ജിഷ്ണുവിന്റെ മാതാപിതാക്കള്‍ പറഞ്ഞു.
കേസിലെ മൂന്നും നാലും പ്രതികളായ വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍ അധ്യാപകന്‍ പ്രവീണ്‍ എന്നിവരെ അന്വേഷണ സംഘത്തിന് അറസ്റ്റ് ചെയ്യാമായിരുന്നു. അതുകൊണ്ട് തന്നെ ഇപ്പോഴാത്തെ നീക്കം കണ്ണില്‍ പൊടിയിടലാണെന്നാണ് കുടുംബത്തിന്റെ ആരോപണം. കഴിഞ്ഞമാസം 27ന് സമരം തുടങ്ങാനായിരുന്നു നേരത്തെ കുടുംബത്തിന്റെ തീരുമാനം.
എന്നാല്‍ ഒരാഴ്ചക്കകം പ്രതികളെ അറസ്റ്റ് ചെയ്യുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ സമരത്തില്‍ നിന്ന് മാതാപിതാക്കള്‍ താല്‍കാലികമായി പിന്‍മാറി. പക്ഷെ ഒരാഴ്ചകഴിഞ്ഞിട്ടും ഇക്കാര്യത്തില്‍ തുടര്‍ നടപടി ഉണ്ടായില്ല. രാവിലെ പത്ത് മണിക്ക് സമരം ആരംഭിക്കും.
കേസില്‍ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസ് അടക്കമുള്ള അഞ്ച് പ്രതികള്‍ക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റമാണ് ചുമത്തിയിട്ടുളളത്. വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍, അധ്യാപകന്‍ പ്രവീണ്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജിഷ്ണുവിന്റെ മാതാപിതാക്കളുടെ സമരം സര്‍ക്കാരിനും തലവേദനയുണ്ടാക്കുമെന്നുറപ്പാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam