ജിഷ്‍ണു പ്രണോയ്: സര്‍ക്കാര്‍ നല്‍കിയ ഹര്‍ജയില്‍ സുപ്രീംകോടതി ഇന്ന് വാദം കേള്‍ക്കും

By Web DeskFirst Published Nov 9, 2017, 7:23 AM IST
Highlights

ജിഷ്‍ണു പ്രണോയ്, ഷഹീദ് ഷൗക്കത്തലി കേസുകളില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്ന് വാദം കേള്‍ക്കും. കേസ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് സിബിഐ ഇന്ന് നിലപാട് അറിയിക്കും. കേസ് സിബിഐക്ക് വിട്ടുകൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ വിജ്ഞാപനം കിട്ടിയില്ലെന്നും അതുകൊണ്ട് കേസ് ഏറ്റെടുക്കുന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്നുമാണ് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ സിബിഐ കോടതിയെ അറിയിച്ചത്. സിബിഐ അന്തിമ നിലപാട് അറിയിച്ചില്ലെങ്കില്‍ സ്വന്തം നിലയ്‌ക്ക് ഉത്തരവിറക്കുമെന്ന് ഇതിന് കോടതി മറുപടി നല്‍കുകയും ചെയ്തിരുന്നു. നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്‍ണദാസ് ഉള്‍പ്പടെയുള്ളവര്‍ക്ക് ജാമ്യം നല്‍കിയ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്താണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. കേരളത്തില്‍ പ്രവേശിക്കരുതെന്ന ഉത്തരവില്‍ ഇളവ് തേടി കൃഷ്‍ണദാസ് നല്‍കിയ അപേക്ഷയും കോടതിക്ക് മുമ്പിലുണ്ട്. കേസില്‍ ഇന്ന് വാദം പൂര്‍ത്തിയാല്‍ വിധി പറയാന്‍ മാറ്റിവെക്കാനാണ് സാധ്യത.

 

 

click me!