
കഴിഞ്ഞ വെള്ളിയാഴ്ചയാണ് നെഹ്‌റു കോളേജിലെ ഒന്നാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയായ ജിഷ്ണുവിനെ ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.പരീക്ഷയില്‍ കോപ്പിയടിച്ചതിന് താക്കീത് ചെയ്തതില്‍ മനംനൊന്ത് ആത്മഹത്യചെയ്‌തെന്നാണ് കോളേജ് അധികൃതരുടെ വാദം.പഠനത്തില്‍ മിടുക്കനായിരുന്ന ജിഷ്ണു കോപ്പിയടിച്ചില്ലെന്നാണ് സഹപാഠികളും മാതാ പിതാക്കളും പറയുന്നത്.
പുറത്ത വന്ന മൃതശരീരത്തിന്റെ ദൃശ്യങ്ങളില്‍ മുറിവേറ്റ പാടുകള്‍ കണ്ടതോടെയാണ് മര്‍ദ്ദനമേറ്റന്നെ സംശംയം ഉയര്‍ന്നത്. വൈസ് പ്രിന്‍സിപ്പലിന്റെ മുറിയല്‍ വച്ച് ജിഷ്ണുവിനെ ശാരീരികമായി മര്‍ദ്ദിച്ചെന്നാണ് ബന്ധുക്കളുടെ ആരോപണം
ജിഷ്ണുവിന്റെ ശവസംസ്‌കാര ചടങ്ങുകളില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തെങ്കിലും കോളേജ് അധികൃതര്‍ എത്തിയിരുന്നില്ലെന്നും ആക്ഷേപമുണ്ട്.ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് പ്രക്ഷോഭപരിപാടികള്‍ സംഘടിപ്പിക്കാനുള്ള തീരുമാനത്തിലാണ് നാട്ടുകാര്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam