ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥിയെ കാണാതായ സംഭവത്തില്‍ ആഭ്യന്തരമന്ത്രാലയത്തിലേക്ക് മാര്‍ച്ച്

By Web DeskFirst Published Oct 21, 2016, 1:37 AM IST
Highlights

ദില്ലി: ദില്ലി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയില്‍ എബിവിപി പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥിയെ കാണാതായ സംഭവത്തില്‍ സര്‍വ്വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ ഇന്ന് ആഭ്യന്ത്ര മന്ത്രാലയത്തിലേക്ക് മാര്‍ച്ച് നടത്തും. ഉച്ചക്ക് രണ്ട് മണിയോടെയാണ് മാര്‍ച്ച് നടത്തുന്നത്..ഒന്നാംവര്‍ഷം എംഎസ് സി വിദ്യാര്‍ത്ഥി നജീബ് അഹമ്മദിനെ ഉടന്‍ കണ്ടെത്തണമെന്നാവശ്യപ്പെട്ടാണ് വിദ്യാര്‍ത്ഥി യൂണിയന്റെ മാര്‍ച്ച്..സര്‍വ്വകലാശാലയില്‍ നടത്തിയ ഉപരോധ സമരം പെട്ടെന്നവസാനിപ്പിച്ചതില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലുണ്ടായ അഭിപ്രായ വ്യത്യാസം ഒത്തു തീര്‍ന്നെന്ന് വിദ്യാര്‍ത്ഥി പ്രതിനിധികള്‍ അറിയിച്ചു..നജീബിനെ കണ്ടെത്തുന്നത് വരെ സമരവുമായി മുന്നോട്ട് പോകുമെന്നും വിദ്യാര്‍ത്ഥി നേതാക്കള്‍ അറിയിച്ചു.

 

click me!