
ദില്ലി: ജവഹർലാൽ നെഹ്റു സര്‍വകലാശാല തെരഞ്ഞെടുപ്പ് ഇന്ന്. എസ്എഫ്ഐ, ഐസ സഖ്യവും എഐഎസ്എഫും എബിവിപിയുമാണ് വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിലെ പ്രധാന എതിരാളികൾ. മുതിർന്ന സിപിഐ നേതാവ് ഡി രാജയുടെ മകൾ അപരാജിതയാണ് എഐഎസ്എഫിന്‍റെ പ്രസിഡന്‍റ് സ്ഥാനാർഥി.
ഇടത് സഖ്യത്തിനെതിരെ ബാപ്സയെന്ന ഇടത് സംഘടനകൂടി മത്സരിക്കുന്നുണ്ട്.കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പല സീറ്റുകളിലും നോട്ടയ്ക്കും താഴെപോയ എൻഎസ്‍യുവിന് ഇത്തവണയും സാധ്യത കുറവാണ്. നിലവിൽ എസ്എഫ്ഐ,ഐസ സഖ്യമാണ് വിദ്യാർഥി യൂണിയൻ ഭരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam