സൗദിയിൽ ന്യായാധിപനെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി

Published : Dec 14, 2016, 07:05 PM ISTUpdated : Oct 05, 2018, 02:18 AM IST
സൗദിയിൽ ന്യായാധിപനെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി

Synopsis

ഖതീഫ് ഔഖാഫ് കോടതി ജഡ്‌ജി ഷെയ്ഖ് മുഹമ്മദ് അൽ ജീറാനിയെയാണ് കഴിഞ്ഞ ദിവസം വീടിനു മുൻപിൽനിന്ന് അജ്ഞാതർ തട്ടിക്കൊണ്ടുപോയത്.

ജഡ്‌ജിയുടെ വീടിനു നേരെ നേരത്തെ അജ്ഞാതർ ആക്രമണം നടത്തുകയും വീട് അഗ്നിക്കിരയാക്കാനും  ശ്രമിച്ചുരുന്നു. കേസന്വേഷണ പുരോഗതി നീതിന്യായ മന്ത്രിയും സുപ്രീം ജുഡീഷ്യൽ കൗൺസിൽ പ്രസിഡന്റുമായ ഡോ. വലീദ് അൽ സംആനി നേരിട്ടു നിരീക്ഷിച്ചു വരുകയാണ്.

ഷെയ്ഖ് മുഹമ്മദ് അൽ ജീറാനിയെ കണ്ടെത്തുന്നതിന് ഖതീഫിലെ ജനങ്ങളുമായി സഹകരിച്ചു തിരിച്ചില്‍ നടത്തി വരുകയാണെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് കേണല്‍ മന്‍സൂര്‍ അല്‍ തുര്‍കി അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് ഉയർന്നേക്കും; തീരപ്രദേശങ്ങളിലുള്ളവരെ അടിയന്തരമായി ഒഴിപ്പിക്കാൻ തൃശൂർ ജില്ലാ കളക്ടറുടെ ഉത്തരവ്
മഴക്കെടുതി: ‘മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകും’, പരിക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി