ഫോണ്‍ വിളിക്കേസില്‍ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു; അശുഭ ചിന്തയ്ക്ക് സ്ഥാനമില്ലെന്ന് എ കെ ശശീന്ദ്രന്‍

Published : Nov 21, 2017, 10:23 AM ISTUpdated : Oct 05, 2018, 01:23 AM IST
ഫോണ്‍ വിളിക്കേസില്‍ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു; അശുഭ ചിന്തയ്ക്ക് സ്ഥാനമില്ലെന്ന് എ കെ ശശീന്ദ്രന്‍

Synopsis

തിരുവനന്തപുരം:ഫോണ്‍ വിളിക്കേസില്‍ ജുഡീഷ്യല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. രണ്ട് വാല്യങ്ങളിലായി 405 പേജ് റിപ്പോര്‍ട്ടാണ് പി എസ് ആന്റണി കമ്മീഷന്‍ സമര്‍പ്പിച്ചത്. മാധ്യമങ്ങള്‍ക്കുള്ള മാര്‍ഗ നിര്‍ദേശങ്ങളും സ്വയം നിയന്ത്രണങ്ങളെക്കുറിച്ച് റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ടെന്ന് പി എസ് ആന്റണി കമ്മീഷന്‍ പ്രതികരിച്ചു. 

മാധ്യമങ്ങൾ സ്വയം നിയന്ത്രണം പാലിക്കണമെന്നും  കമ്മീഷന് മുന്നിൽ തെളിവ് നൽകാൻ പരാതിക്കാരും രാഷ്ട്രീയക്കാരും ഹാജരായില്ലെന്നും അദ്ദേഹം പറഞ്ഞു. ഫോൺ കെണി കേസിലെ ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ടിന്റെ വിശദാംശങ്ങൾ അറിഞ്ഞ ശേഷം പ്രതികരിക്കാമെന്ന് എ.കെ.ശശീന്ദ്രൻ എം.എൽ.എ. അശുഭ ചിന്തകളൊന്നുമില്ലെന്നും അതിനുള്ള സാഹചര്യവും നിലവിലില്ലെന്നും മന്ത്രി പറഞ്ഞു. 

മന്ത്രി സ്ഥാനം സംബന്ധിച്ച്‌ പാർട്ടിയിൽ ഒരു തരത്തിലുള്ള ചർച്ചയും നടന്നിട്ടില്ലെന്നും  അന്വേഷണ കമ്മീഷനോട് നല്ല നിലയിൽ തന്നെയാണ് സഹകരിച്ചതെന്നും എ കെ ശശീന്ദ്രന്‍ പറഞ്ഞു.  പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ അനുസരിക്കാത്തത് പ്രവര്‍ത്തകന് ചേര്‍ന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഷയത്തിൽ പ്രതിക്ഷയോ നിരാശേയോ ഇല്ലെന്നും ശശീന്ദ്രൻ കാസർകോട്ട് പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഇന്ത്യയുടെ തലസ്ഥാനം ബെംഗളൂരു ആവണം', പറയുന്നത് ഡൽഹിക്കാരിയായ യുവതി, പിന്നാലെ സോഷ്യൽ മീഡിയ, വീഡിയോ
തലങ്ങും വിലങ്ങും അടിയേറ്റിട്ടും പിൻവാങ്ങിയില്ല, വനംവകുപ്പ് ഉദ്യോഗസ്ഥനെ ക്രൂരമായി ആക്രമിക്കുന്ന കാട്ടുപന്നി, വീഡിയോ