
നിയമം നടപ്പിലാക്കേണ്ട ഉദ്യോഗസ്ഥര്‍ പല ബാഹ്യശക്തികള്‍ക്കും പ്രേരണകള്‍ക്കും അടിമകളാണെന്ന് ഹൈക്കോടതി ജസ്റ്റിസ് പി ഉബൈദ്. നിയമം നടപ്പിലാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് ആര്‍ജ്ജവമില്ലാത്തതാണ് ജിഷ സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതെന്നും ജസ്റ്റിസ് പി ഉബൈദ് പറഞ്ഞു. ജിഷ കൊലപാതകക്കേസിനെക്കുറിച്ച് പരാമര്‍ശിക്കുന്നതിനിടെയാണ് ഹൈക്കോടതി ജസ്റ്റിസ് പി.ഉബൈദ് ഭരണകൂടത്തേയും ഉദ്യോഗസ്ഥരെയും നിശിതമായി വിമര്‍ശിച്ചത്.
നീതിസങ്കല്‍പ്പം മാറണം.സമൂഹത്തിന്‍റെ സ്‌പന്ദനം അറിയാത്ത പഴയ നിയമമാണ് ഇവിടെയുളളത്.നിയമസംവിധാനങ്ങള്‍ മാറ്റാന്‍ നിയമം ജനാധിപത്യവല്‍ക്കരിക്കണമെന്നും ജസ്റ്റിസ് പി ഉബൈദ് പറഞ്ഞു. അഭിഭാഷകനായ എം എസ് സജിയുടെ, മാറിയ സമൂഹം മാറാത്ത നിയമം എന്ന പുസ്തകം കോഴിക്കോട് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു ജസ്റ്റിസ് പി.ഉബൈദ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam