ഖത്തറിൽ ജ്വല്ലറികള്‍ക്ക് പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍

Published : Jun 20, 2016, 01:23 AM ISTUpdated : Oct 05, 2018, 01:34 AM IST
ഖത്തറിൽ ജ്വല്ലറികള്‍ക്ക് പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍

Synopsis

ഖത്തറിൽ സ്വർണവും ആഭരണങ്ങളും  വിൽപ്പന നടത്തുമ്പോൾ പാലിക്കേണ്ട പുതിയ മാർഗ നിർദ്ദേശങ്ങൾ വാണിജ്യ -വ്യാപാര മന്ത്രാലയം പുറപ്പെടുവിച്ചു. നിര്‍ദ്ദേശം നടപ്പിലാക്കാൻ ജ്വല്ലറികൾക്ക് മൂന്നു മാസത്തെ സമയം അനുവദിച്ചു.  

ഉപഭോക്താക്കളുടെ അവകാശം സംരക്ഷിക്കുക, വിപണിയുടെ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തുക  തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് പുതിയ മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചതെന്ന് മന്ത്രാലയം അറിയിച്ചു.

ഇതനുസരിച്ച്   സ്വർണ്ണമോ മറ്റാഭരണങ്ങളോ വിൽപ്പന  നടത്തുന്നവർ  ഓരോ ഇനത്തിന്റെയും പൂർണ്ണമായ വിവരങ്ങൾ ഉപഭോക്താവിന്  കാണാൻ കഴിയുന്ന  വിധത്തിൽ ഇലക്ട്രോണിക്‌ സ്‌ക്രീനിൽ പ്രദർശിപ്പിച്ചിരിക്കണം.

ആഭരണത്തിന്റെ  ശരിയായ തൂക്കം, ഗുണമേന്മ, ശുദ്ധതയുടെ അളവ്, മൂല്യം, നിര്‍മ്മാണ ചെലവ്  എന്നിങ്ങനെ മുഴുവൻ  വിവരങ്ങളും ഇതോടൊപ്പം വിശദമാക്കിയിരിക്കണമെന്നാണ് നിർദേശം. കൂടാതെ  കടയുടെ പേരും, തീയതിയും, അളവും,ട്രേഡ് മാർക് സംബന്ധിച്ച വിവരങ്ങളും ഇതോടൊപ്പം ഉണ്ടായിരിക്കണം. വാങ്ങിയ ഉൽപന്നങ്ങളുടെ അടിസ്ഥാനത്തിൽ ഈ വിവരങ്ങളെല്ലാം രശീതിയിൽ ഉൾപെടുത്തിയിരിക്കണമെന്നും നിർദേശമുണ്ട്. വാറണ്ടിയെ സംബന്ധിച്ച നിബന്ധനകൾ കൃത്യമായി വിശദീകരിക്കുന്ന വാറന്റി കാർഡ് നിർബന്ധമായും ഉപഭോക്താക്കൾക്ക് നൽകിയിരിക്കണം.

 നിർദേശങ്ങൾ നടപ്പിലാക്കുന്നത്  സംബന്ധിച്ച പുരോഗതി സാമ്പത്തിക വാണിജ്യ മന്ത്രാലയം  അധികൃതരെ അറിയിക്കാമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

പാലാ നഗരസഭ ആര് ഭരിക്കും? പുളിക്കകണ്ടം കുടുംബത്തിന്‍റെ നിര്‍ണായക തീരുമാനം ഇന്നറിയാം, ജനസഭയിലൂടെ
കോഴിക്കോട് പിതാവ് മകനെ കുത്തി പരിക്കേൽപ്പിച്ചു, പിതാവും മറ്റൊരു മകനും കസ്റ്റഡിയിൽ