
സൗദിയില്‍ ജ്വല്ലറികളില്‍ സ്വദേശിവത്കരണത്തിനു സമയം നീട്ടിനല്‍കരുതെന്നു സൗദി ചേമ്പര്‍ ഓഫ് കൊമേഴ‍്സ് ജ്വല്ലറി വിഭാഗം ആവശ്യപ്പെട്ടു. മേഖലയില്‍ സ്വദേശികളുടെ ജോലി സമയം കുറച്ചും ചുരുങ്ങിയതു അയ്യായിരം റിയാല്‍ വേതനം നല്‍കിയും സ്വദേശികളെ നിയമിക്കുന്നതിനു നടപടി സ്വീകരിക്കണമെന്നുമാണ് ആവശ്യം.
ജ്വല്ലറികളില്‍ സമ്പൂര്‍ണ സ്വദേശിവത്കരണം നടപ്പാക്കുന്നതിനു നല്‍കിയ സമയ പരിധി നീട്ടി നല്‍കരുതെന്ന് സൗദി ചേമ്പര്‍ ഓഫ് കൊമേഴസ് ജ്വല്ലറി വിഭാഗം സമിതിയിലെ അംഗങ്ങള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
നേരത്തെ ഈ മേഖലയില്‍ സമ്പൂര്‍ണ സ്വദേശി വത്കരണം നടപ്പാക്കിയിരുന്നെങ്കിലും പല വിധ കാരണങ്ങളാല്‍ വിജയിച്ചിരുന്നില്ല. ജ്വല്ലറികളിലെ കൂടിയ ജോലി സമയവും കുറഞ്ഞ വേതനവും കാരണം ഈ മേഖലയിലെ ജോലികളില്‍ നിന്നും സ്വദേശികള്‍ കൊഴിഞ്ഞു പോവുകായായിരുന്നുവെന്ന് സമിതി അംഗം അബ്‍ദുല്‍ ഗനി അല്‍മിഹ് നാ അഭിപ്രായപ്പെട്ടു. രാജ്യത്തെ സ്വര്‍ഭാരണ വില്‍പനയില്‍ വലിയ തോതില്‍ ബിനാമി ബിസിനസ്സ് നടക്കുന്നുണ്ട്. സ്വര്‍ണാഭരണ വില്‍പനയുടെ മറവില്‍ വലിയ തോതില്‍ മറ്റു രാജ്യങ്ങളിലേക്ക് ഹവാല ഇടപാടുകളും നടക്കുന്നുണ്ടന്ന് സമിതി അംഗം പറഞ്ഞു. സ്വര്‍ണാഭരണ വില്‍പന മേഖല 40 വര്‍ഷം മുമ്പത്തെ അവസ്ഥയിലേക്കു കൊ്ണ്ട് വരണം.
അതിനായി ഈ മേഖലയില്‍ സ്വദേശികളുടെ ജോലി സമയം കുറച്ചും ചുരുങ്ങിയതു അയ്യായിരം റിയാല്‍ വേതനം നല്‍കിയും സ്വദേശികളെ നിയമിക്കുന്നതിനു നടപടി സ്വീകരിക്കണമെന്നും അബ്‍ദുല്‍ ഗനി അഭിപ്രായപ്പെട്ടു.
നവംബര്‍ അവസാനത്തിനകം മേഖലയില്‍ സമ്പൂര്‍ണ സ്വദേശി വത്കരണം നടപ്പാക്കണമെന്നാണ് തൊഴില്‍ മന്ത്രാലയം നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam