
കൊട്ടാരക്കര: കെഎസ്ആർടിസി യില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്രയെന്ന രാഹുല്‍ഗാന്ധിയുടെ ഗ്യാരണ്ടി.െ പരിഹസിച്ച് ഗതാഗത മന്ത്രി കെബി ഗണേഷ്കുമാര്‍ രംഗത്ത്. പറയുന്നതിൽ മര്യാദ വേണം. വഴിയിൽ കിടക്കുന്ന തേങ്ങ എടുത്ത് ഗണപതിയ്ക്ക് ഉടച്ച ശേഷം രക്ഷിക്കണേ എന്ന് പറയുന്നത് പോലെയാണ് ്പ്രഖ്യാപനം. ദൈനം ദിനമുള്ള കാര്യങ്ങൾ നടക്കുന്ന രീതിയിലാണ് നിലവിൽ കെഎസ്ആർടിസിയുള്ളത്.നഷ്ടം ഉണ്ടാകാതെ നടത്തിക്കൊണ്ട് പോകാമെന്ന് മാത്രം.വഴിയിൽ കൂടി പോകുന്നവർ എന്തേലും പറയുന്നു.സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകിയ കർണ്ണാടക ട്രാൻപോർട്ട് കോർപ്പറേഷൻ നഷ്ടത്തിലാണ്.തെരഞ്ഞെടുപ്പ് കാലത്ത് എന്തേലും പറയുന്നുവെന്ന് മാത്രം.അർഹതപ്പെട്ടവർക്ക് മാത്രമാണ് ഇപ്പോൾ ആനുകൂല്യം നൽകുന്നത്.കെ എസ് ആർ ടി സി യെ ജീവനക്കാർ കഷ്ടപ്പെട്ടാണ് ഉയർത്തിക്കൊണ്ട് വരുന്നതെന്നും മന്ത്രി പറഞ്ഞു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam