
കൊച്ചി: മുന്നണി പ്രവേശന ചർച്ചകൾ സജീവമായിരിക്കെ ബിജെപി സംഘടിപ്പിച്ച പരിപാടിയിൽ കെ.എം.മാണിയെത്തി. കുമ്മനം രാജശേഖരൻ താമരമൊട്ടുകൾ നൽകി മാണിയെ സ്വീകരിച്ചു. മാർ ക്രിസോസ്റ്റം വലിയ മെത്രാപൊലീത്തയെ ആദരിക്കാൻ കൊച്ചിയിൽ ന്യൂനപക്ഷമോർച്ച സംഘടിപ്പിച്ച ചടങ്ങായിരുന്നു വേദി.
100 വയസ് തികയുന്ന മാർക്രിസോസ്റ്റം വലിയ മെത്രാപൊലീത്തയെ ആദരിക്കാൻ ന്യൂനപക്ഷ മോർച്ച സംഘടിപ്പിച്ച ചടങ്ങിൽ കുമ്മനവും എ എൻ രാധാകൃഷണനുമടക്കം ബിജെപി നേതാക്കളെത്തിയിരുന്നു. റോസാപ്പൂക്കൾ നൽകി ക്രിസോസ്റ്റത്തെ പ്രവർത്തകൾ ആദരിച്ചു.
താമര നൽകിയുള്ള സ്വീകരണം പ്രത്യേകതയുള്ളതെന്ന് മാണിയുടെ മറുപടി. താമരപ്പൂവിനു റോസാപ്പൂവിനെക്കാൾ ഗാംഭീര്യമുണ്ടെന്നായിരുന്ന കെ.എം. മാണിയുടെ പ്രതികരണം.
മാണി ബിജെപിയിലേക്കെന്ന ചർച്ച സജീവമാക്കുന്നതായി ഏതായാലും പരിപാടി. ക്രിസ്‍തീയ ന്യൂനപക്ഷങ്ങളെ ഒപ്പം നിർത്താനുള്ള ബിജെപിയുടെ ശ്രമങ്ങളോടൊപ്പം നിൽക്കുന്നതുമായി ചടങ്ങ്. പക്ഷെ പരിപാടിയിൽ രാഷ്ട്രീയം കണേണ്ടതില്ലെന്ന് ഇരു നേതാക്കളുടെയും പ്രതികരണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam