
കോഴിക്കോട്: തുടര്‍ഭരണം ലക്ഷ്യമിടുന്ന മുഖ്യമന്ത്രിക്കും സിപിഎമ്മിനും മുന്നറിയിപ്പുമായി മുസ്ലീം ലീഗ് നേതാവ്കെ എം ഷാജി രംഗത്ത്.,.ലാവ്ലിന്‍ കേസ് തലക്ക് മുകളിലുണ്ടെന്ന കാര്യം പിണറായി വിജയന്‍ മറക്കരുതെന്നും ഷാജി കെഎംസിസി കാസര്‍ഗോഡ് ജില്ല സമ്മേളനത്തില്‍ പറഞ്ഞു.ചോദ്യം ചെയ്യലിന്‍റെ പേരില്‍ ഇ.ഡി. തന്നെയും കുടുംബത്തേയും അതി നീചമായി ഉപദ്രവിച്ചു. ഒരു തെറ്റ് പോലും ചെയ്യാതെ തന്നെയും ഭാര്യയേയും ഇ.ഡി. ബുദ്ധിമുട്ടിച്ചു.ചോദ്യം ചെയ്യാനെന്ന പേരില്‍ ഭാര്യയെ കൊണ്ടു പോയ ഉദ്യോഗസ്ഥര്‍ രാത്രി ഏഴു മണിവരെ ബുദ്ധിമുട്ടിച്ചെന്നും ഷാജി പറഞ്ഞു
അഴീക്കോട് തെരഞ്ഞെടുപ്പ് കേസിൽ ഷാജിക്ക് ഹൈക്കോടതി അയോഗ്യത വിധിച്ച നടപടി സുപ്രീം കോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. ഹൈക്കോടതിയുടേത് അധികാര പരിധി മറികടന്നുകൊണ്ടുള്ള ഉത്തരവാണെന്നും, തെരഞ്ഞെടുപ്പ് ക്രമക്കേട് കണ്ടത്തിയ സാഹചര്യത്തില്‍ ഈ വിഷയം രാഷ്ട്രപതിക്ക് വിടേണ്ടിയിരുന്നുവെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഹൈക്കോടതി വിധിച്ച അയോഗ്യത പ്രാബല്യത്തിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് എതിർ സ്ഥാനാർത്ഥിയായിരുന്ന എംവി നികേഷ് കുമാർ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. 2016 ലെ തെരഞ്ഞെടുപ്പിൽ രൂപീകൃതമായ നിയമസഭയുടെ കാലാവധി 2021 ൽ അവസാനിച്ചു. ഈ സാഹചര്യത്തിൽ തെരെഞ്ഞെടുപ്പ് ഹർജിക്ക് പ്രസക്തി നഷ്ടമായി. അതിനാൽ തെരെഞ്ഞെടുപ്പ് ക്രമക്കേട് സംബന്ധിച്ച ഹൈക്കോടതിയുടെ കണ്ടെത്തലിന് ഇനി പ്രസക്തിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam