കെ ആര്‍ അരുണ്‍കുമാറിന് പ്രവാസി മാധ്യമ പുരസ്‍കാരം

Published : Oct 13, 2017, 02:32 PM ISTUpdated : Oct 04, 2018, 05:05 PM IST
കെ ആര്‍ അരുണ്‍കുമാറിന് പ്രവാസി മാധ്യമ പുരസ്‍കാരം

Synopsis

മാസ്റ്റര്‍ വിഷന്‍ ഇന്‍റര്‍ നാഷണലിന്‍റെ ബെസ്റ്റ് പ്രവാസി ജേര്‍ണലിസ്റ്റ് അവാര്‍ഡ് ഏഷ്യാനെറ്റ് ന്യൂസ് ഗള്‍ഫ് ബ്യൂറോ ചീഫ് കെ ആര്‍ അരുണ്‍കുമാറിന്. വെള്ളിയാഴ്ച വൈകിട്ട് 4 മണിമുതല്‍ ഊദ് മേത്തയിലെ ഷെയ്ഖ് റാഷിദ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് സംഘാടകര്‍ അറിയിച്ചു. നിഷാ പുരുഷോത്തമന്‍ (മനോരമ ന്യൂസ്), എംഎസ് ശ്രീകല (മാതൃഭൂമി ന്യൂസ്), പിപി ശശീന്ദ്രന്‍(മാതൃഭൂമി), സാദ്ദിഖ് കാവില്‍ (മനോരമ ഓണ്‍ലൈന്‍), ജലീല്‍ പട്ടാമ്പി (ചന്ദ്രിക), റോയ് റാഫേല്‍, മീരാ നന്ദന്‍ (ഗോള്‍ഡ് എഫ്എം), നൈല ഉഷ (ഹിറ്റ് എഫ്.എം) എന്നിവര്‍ക്കും അവാര്‍ഡുകളുണ്ട്.  

അടുത്തിടെ വാഹനാപകടത്തെ തുടര്‍ന്ന് തീപടര്‍ന്ന് ഉടുവസ്ത്രങ്ങളോടെ പ്രാണ രക്ഷാര്‍ത്ഥം ഓടിയ ഇന്ത്യക്കാരനെ പര്‍ദ്ദ ഉപയോഗിച്ച് രക്ഷപ്പെടുത്തിയ സ്വദേശി വനിത ജവഹര്‍ സെയ്ഫ് അല്‍ഖുമൈതി, ദുബായി എമിറേറ്റ്സ് വിമാനാപകടത്തില്‍പെട്ടവരെ രക്ഷിക്കുന്നതിനിടെ ജീവന്‍ നഷ്ടമായ സ്വദേശിയായ ജാസിം ഈസ അല്‍ ബലൂചിയുടെ പിതാവ് ഈസ്സാ അല്‍ ബലൂചി എന്നിവരെ ചടങ്ങില്‍ ആദരിക്കും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബംഗ്ലാദേശിൽ ഹിന്ദു യുവാവിന് നേരെ വീണ്ടും ആൾക്കൂട്ട ആക്രമണം, മർദ്ദിച്ച ശേഷം തീകൊളുത്തി; കുളത്തിലേക്ക് ചാടിയതിനാൽ രക്ഷപ്പെട്ടു
ബസ് പിന്നോട്ടെടുക്കുമ്പോള്‍ പിറകില്‍ നിന്നയാളോട് മാറാന്‍ പറഞ്ഞ കണ്ടക്ടര്‍ക്ക് മര്‍ദ്ദനം, തലയ്ക്ക് പരിക്ക്