കെപിസിസി പ്രസിഡന്‍റ് സ്ഥാനത്തേക്ക് പരിഗണിച്ചാൽ സന്തോഷത്തോടെ സ്വീകരിക്കും; കെ. സുധാകരന്‍

Web Desk |  
Published : Jun 06, 2018, 12:12 PM ISTUpdated : Oct 02, 2018, 06:34 AM IST
കെപിസിസി പ്രസിഡന്‍റ് സ്ഥാനത്തേക്ക് പരിഗണിച്ചാൽ സന്തോഷത്തോടെ സ്വീകരിക്കും; കെ. സുധാകരന്‍

Synopsis

പദവികള്‍ കൈകാര്യം ചെയ്യാന്‍ ധാരാളം നേതാക്കളുണ്ട് നേതാക്കള്‍ പരസ്യ പ്രസ്താവന ഒഴിവാക്കണം

കണ്ണൂര്‍: കെപിസിസി പ്രസിഡന്‍റ് സ്ഥാനത്തേക്ക് പരിഗണിച്ചാൽ സന്തോഷത്തോടെ സ്വീകരിക്കുമെന്ന് കെ. സുധാകരൻ. കോൺഗ്രസിൽ ഏതു പദവികൾ ഏറ്റെടുക്കാനും കഴിവുള്ളവർ ധാരാളമുണ്ട്. ആഭ്യന്തര വിഷയങ്ങളിൽ മുതിർന്ന നേതാക്കൾ അടക്കം പരസ്യ പ്രസ്താവന ഒഴിവാക്കണമെന്നും കെ. സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ പുതിയ അധ്യക്ഷനെ തീരുമാനിക്കാന്‍ ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നതിനിടെയാണ് കെ. സുധാകരന്‍റെ പ്രതികരണം.

മുല്ലപ്പള്ളി രാമചന്ദ്രൻ, കെ സുധാകരൻ, കൊടിക്കുന്നിൽ സുരേഷ്, കെവി തോമസ് തുടങ്ങി പല പേരുകൾ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ഹൈക്കമാന്‍റിന്‍റെ പആലോചനയിലുണ്ട്. ഒരേ സമുദായത്തിൽ നിന്നുള്ളവർ പിസിസി അദ്ധ്യക്ഷനും പ്രതിപക്ഷനേതാവും ആകുന്നതിൽ അപാകതയില്ല എന്നാണ് നിശ്ചയിക്കുന്നതെങ്കിൽ വിഡി സതീശന് സാധ്യതയേറും. 

കെ മുരളീധരൻ ഈ സ്ഥാനത്തേക്കില്ല എന്നറിയിച്ചിട്ടുണ്ട്. കേരളത്തിൽ സംഘടനാ ദൗർബല്യം പ്രകടമാണെന്നാണ് ഹൈക്കമാൻഡ് വിലയിരുത്തൽ. ബൂത്ത് കമ്മിറ്റികൾ പലയിടത്തും ഇല്ല. യൂത്ത് കോൺഗ്രസ് പോലും നിശ്ചലമാണെന്നും എഐസിസി വിലയിരുത്തുന്നു. ഈ സാഹചര്യത്തില്‍ പുതിയ കെപിസിസി പ്രസിഡന്‍റ് ഉടനെ ഉണ്ടാകുമെന്നാണ് സൂചന.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മൂന്നാം തവണയും പിണറായി വിജയന്‍ തന്നെ ഇടതുപക്ഷത്തിന്‍റെ ക്യാപ്റ്റന്‍, നിയമസഭാ തിരഞ്ഞെടുപ്പില്‍ ധര്‍മ്മടം മണ്ഡലത്തില്‍ വീണ്ടും മത്സരിച്ചേക്കും,
'ആരോടും ഒരു പ്രശ്നത്തിനും പോയിട്ടില്ല, എന്നിട്ടും എന്തിനീ ക്രൂരത?' ബംഗ്ലാദേശിൽ ആൾക്കൂട്ടം തീകൊളുത്തിയ ഹിന്ദു യുവാവിന്‍റെ ഭാര്യ