
തിരുവനന്തപുരം: കൊലപാതകങ്ങളില്‍ എഴുത്തുകാര്‍ക്ക് മൗനമെന്ന് കെ.സുധാകരന്‍. മരം മുറിച്ചാൽ പോലും പ്രതികരണവുമായി എത്തുന്ന സാഹിത്യകാരന്മാർ അടമുള്ളവർ ഷുഹൈബ് വധത്തിൽ മൗനം പാലിക്കുകയാണെന്ന് സുധാകരന്‍ വിമര്‍ശിക്കുന്നു. ഇവർക്ക് പിണറായിയെയും സി.പി.എമ്മിനെയും ഭയമെന്നും കെ സുധാകരൻ.
കണ്ണൂരിൽ പോലീസിനെ നിയന്ത്രിക്കുന്നത് എം.വി ജയരാജനാണെന്നും ജയിൽ ഭരിക്കുന്നത് സിപിഎം തടവുകാരാണെന്നും സുധാകരൻ ആരോപിക്കുന്നു. ഷുഹൈബ് കൊലപാതകത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് കോൺഗ്രസ് സമരം ശക്തമാക്കുമെന്നും കെ സുധാകരൻ അറിയിച്ചു. 19ന് കെ സുധാകരൻ 48 മണിക്കൂർ നിരാഹാര സമരം നടത്തുമെന്നും പ്രതികളെ പിടിച്ചില്ലെങ്കിൽ അനിശ്ചിതകാല സമരം തുടങ്ങുമെന്നും സുധാകരന്‍ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam