പ്രധാനമന്ത്രിയുടെ സുരക്ഷ;കടകംപള്ളിക്ക് വേവലാതി വേണ്ടെന്ന് കെ സുരേന്ദ്രന്‍

Published : Jun 17, 2017, 05:14 PM ISTUpdated : Oct 04, 2018, 07:41 PM IST
പ്രധാനമന്ത്രിയുടെ സുരക്ഷ;കടകംപള്ളിക്ക് വേവലാതി വേണ്ടെന്ന് കെ സുരേന്ദ്രന്‍

Synopsis

തിരുവനന്തപുരം: മെട്രോ ഉദ്ഘാടന യാത്രയില്‍ കുമ്മനം രാജശേഖരന്‍റെ സാനിധ്യത്തെച്ചൊല്ലി വിവാദം കൊഴുക്കുന്നു. സംഭവം ഗുരുതര സുരക്ഷാ വീഴ്ചയാണെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ ബിജെപി നേതാവ് കെ സുരേന്ദന്‍ രംഗത്തെത്തി. പ്രധാനമന്ത്രിയുടെ സുരക്ഷ നോക്കാൻ എസ്. പി. ജിക്ക് അറിയാമെന്നും അതിന് കടകംപള്ളി വേവലാതിപ്പെടേണ്ടെന്നും സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ പരിപാടിയിൽ ആരൊക്കെ പങ്കെടുക്കണം എന്നു തീരുമാനിക്കുന്നത് പ്രധാന മന്ത്രിയുടെ ഓഫീസ് ആണെന്നും വിവരക്കേട് പറയുന്നതിന് ഒരതിരുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു. സുരേന്ദ്രന്‍റെ പോസ്റ്റിന്‍റെ പൂര്‍ണരൂപം.

കൊച്ചി മെട്രോ നാട മുറിക്കൽ ചടങ്ങിലും, ഉദ്ഘാടന യാത്രയിലും നേരത്തെ തയ്യാറാക്കിയ പട്ടികയിൽ ഇല്ലാത്ത ഒരാൾ കടന്നു കയറുന്നത് അതീവ സുരക്ഷാ വീഴ്ച്ചയാണെന്നും എസ്‍പിജി അത് പരിശോധിക്കണമെന്നുമായിരുന്നു കടകംപള്ളിയുടെ പോസ്റ്റ്. സുരക്ഷാ കാരണം പറഞ്ഞ് പ്രതിപക്ഷ നേതാവിനെയും, മെട്രോ മാൻ ഇ ശ്രീധരനെയുമടക്കം വേദിയിൽ നിന്ന് ഒഴിവാക്കാൻ ശ്രമിച്ചിടത്താണ് ഒരു പഞ്ചായത്തംഗം പോലുമായിട്ടില്ലാത്ത ഒരാളെ പ്രധാനമന്ത്രിയുടെ പൂർണമായും ഔദ്യോഗികമായ പരിപാടിയിൽ ഇടിച്ചു കയറാൻ അനുവദിച്ചതെന്നും കടകംപള്ളി ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ജിനേഷിന്റെ മരണം തളർത്തി, ഭർത്താവിന്റെ മരണത്തിൽ നീതിയ്ക്കായി അലഞ്ഞത് മാസങ്ങൾ, ഒടുവിൽ തനിച്ചായി ആരാധ്യ
'അതിദാരിദ്ര്യമുക്തരായവർ വീണ്ടും ദാരിദ്ര്യത്തിലേക്ക് പോകരുത്, സൂ​ക്ഷ്മതയോടെ പദ്ധതി മുന്നോട്ട് കൊണ്ടുപോകണം': മുഖ്യമന്ത്രി