സതീശന്‍ സര്‍ക്കാരിലെ രണ്ട് മന്ത്രിമാര്‍ കരിമണൽ കമ്പനിയുടെ പണം കൈപ്പറ്റിയവരെന്ന് കെ സുരേന്ദ്രന്‍, മാസപ്പടി കേസ് അട്ടിമറിക്കാന്‍ യുഡിഎഫ് ശ്രമിക്കുന്നു

Published : Jun 05, 2026, 01:10 PM IST
k surendran

Synopsis

കോടിക്കണക്കിന് രൂപയാണ് യുഡിഎഫ് സർക്കാരിലെ രണ്ടു മന്ത്രിമാർക്ക് ലഭിച്ചതെന്ന വിവരമാണ് പുറത്തുവന്നത്.   കേന്ദ്ര ഏജൻസികൾ ഇതും അന്വേഷിക്കണമെന്ന് കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.

തൃശ്ശൂര്‍: മാസപ്പടി കേസ് അട്ടിമറിക്കാന്‍ യുഡിഎഫ് ശ്രമിക്കുന്നുവെന്ന് ബിജെപി മുന്‍ സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ ആരോപിച്ചു  സതീശന്‍ സര്‍ക്കാരിലെ രണ്ട് മന്ത്രിമാര്‍ കരിമണൽ കമ്പനിയുടെ പണം കൈപ്പറ്റിയവരാണ്. അതിനാല്‍ കേരള സർക്കാർ കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. കോടിക്കണക്കിന് രൂപയാണ് യുഡിഎഫ് സർക്കാരിലെ രണ്ടു മന്ത്രിമാർക്ക് ലഭിച്ചതെന്ന വിവരമാണ് പുറത്തുവന്നത്.  കേസ് കേന്ദ്ര ഏജൻസികൾ ഇതും അന്വേഷിക്കണം. സംസ്ഥാന  പൊലീസ് ഈ കേസ് ഒഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേസന്വേഷണം സുഗമമായി നടക്കണം, സത്യം പുറത്ത് വരണം എന്ന് കോടതി ഉത്തരവുകളിലൂടെ ബോധ്യമാവുകയാണ്. തെരഞ്ഞെടുപ്പ് നടക്കുകയായിരുന്നതിനാൽ കോടതിയിൽ നിന്ന് പൂർണമായും നീതി ലഭിച്ചിരുന്നില്ല. തെരഞ്ഞെടുപ്പ് നടന്ന് കഴിഞ്ഞതിനാൽ കോടതി സെർച്ച് നടത്താൻ അനുമതി നൽകിയിട്ടും തടസ്സപ്പെടുത്താനാണ് ശ്രമം ഉണ്ടായത്. യുഡിഎഫ് സർക്കാർ നിഷ്ക്രിയമായി നിൽക്കുകയാണ്. സി എം ആർ എൽ കേസിൽ വസ്തുത പുറത്തുവരുന്നതിൽ എൽഡിഎഫിനും യുഡിഎഫിനും ഒരുപോലെ ഭയമുണ്ട്. തങ്ങളുടെ മുഖംമൂടി അഴിഞ്ഞു വീഴുമെന്ന് ഇരു കൂട്ട‍ർക്കും ഭയം ഉണ്ട്. കൊള്ള മുതലിൽ ഇരുവർക്കും പണം കിട്ടിയിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ട്രംപിനും പുടിനും പിന്നാലെ ചൈനീസ് പ്രസിഡന്റ് കിമ്മിനെ കാണുന്നു, ഷി ജിന്‍പിങ് ഉത്തര കൊറിയയിലേക്ക്
ജനവാസ മേഖലയില്‍ കാട്ടാനക്കൂട്ടത്തിന്‍റെ പരാക്രമം; വ്യാപക കൃഷിനാശം, രണ്ട് വീടുകള്‍ ഭാഗികമായി തകര്‍ത്തു