
കൊച്ചി: രജനി ചിത്രം കബാലി കാണാൻ കൊച്ചിയിലെ ഒരു ഐടി കമ്പനി ജീവനക്കാർക്ക് അവധി നൽകി. ആദ്യ അദ്യഷോയ്ക്കുള്ള ടിക്കറ്റും സൗജന്യമാണ്. കേരളത്തിൽ ആദ്യമായിട്ടാണ് സിനിമ കാണാനായി ഒരു കമ്പനി അവധി പ്രഖ്യാപിക്കുന്നത്.
കബാലീശ്വരനെ കാണാൻ ലീവെടുക്കേണ്ട, പണവും മുടക്കേണ്ട. ഇറോം ഗ്രൂപ്പിന് കീഴിലുള്ള കൊച്ചി ഇൻഫോടെക് കമ്പനി ജീവനക്കാർ നേരെ ഇടപ്പള്ളിയിലുള്ള പിവിആര്‍ സിനിമാസിൽ എത്തിയാൽ മതി. കബാലി കാണാൻ ചെന്നൈയിലും ബംഗലൂരുവിലുമെല്ലാം നിരവധി കന്പനികൾ ജീവനക്കാർക്ക് അവധി നൽകിയിട്ടുണ്ടെങ്കിലും കേരളത്തിൽ ആദ്യമാണ് ഈ പരീക്ഷണം.
കബാലിയുടെ ടിക്കറ്റ് കിട്ടാനായി വിവിധ മാർഗങ്ങൾ പയറ്റി തളർന്നിരിക്കുമ്പോഴാണ് സ്വപ്നതുല്യ വാഗ്ദാനവുമായി ജീവനക്കാർക്ക് മുന്നിലേക്ക് കമ്പനി അധികൃതർ എത്തിയത്. കടുത്ത രജനി ആരാധകരുള്ള ഓഫീസിലെങ്ങും കബാലി ചർച്ചയാണ്. കബാലിയുടെ പോസ്റ്റർ പതിച്ച വാഹനവും ജീവനക്കാരിലൊരാൾ നിരത്തിലിറക്കിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam