
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പിരിച്ചുവിട്ട ഓർഡിനൻസ് സംബന്ധിച്ച് നിലപാട് വ്യക്തമാക്കി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. നിരവധി അഴിമതി നടത്തിയ ബോർഡിനെയാണ് പിരിച്ചുവിട്ടതെന്ന് മന്ത്രി വ്യക്തമാക്കി.
ബോര്‍ഡ് സെക്രട്ടറി വി.എസ്. ജയകുമാറിന്‍റെ ക്രമക്കേടുകൾ അടക്കമുള്ള അഴിമതി സർക്കാർ അന്വേഷിക്കും. ബോര്‍ഡ് പ്രസിഡന്‍റായിരുന്ന പ്രയാർ ഗോപാല കൃഷ്ണനോടുള്ള പ്രതികാരമല്ല സര്‍ക്കാര്‍ നടത്തിയത്. ബോർഡിന്റെ കാലാവധി രണ്ട് വർഷമാക്കിയത് എല്‍ഡിഎഫിന്‍റെ നയമാണെന്നും കടകംപള്ളി വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam