കൈലാസ സന്ദര്‍ശനം: സിമികോട്ടില്‍ നിന്ന് രക്ഷപ്പെട്ട ആദ്യ മലയാളിസംഘം തിരിച്ചെത്തി

Web Desk |  
Published : Jul 05, 2018, 02:22 PM ISTUpdated : Oct 02, 2018, 06:42 AM IST
കൈലാസ സന്ദര്‍ശനം: സിമികോട്ടില്‍ നിന്ന് രക്ഷപ്പെട്ട ആദ്യ മലയാളിസംഘം തിരിച്ചെത്തി

Synopsis

കൈലാസ സന്ദര്‍ശനം: സിമികോട്ടില്‍ നിന്ന് രക്ഷപ്പെട്ട ആദ്യ മലയാളിസംഘം തിരിച്ചെത്തി

കോഴിക്കോട്: കൈലാസ സന്ദര്‍ശനത്തിന് പോയി നേപ്പാളിലെ സിമികോട്ടില്‍ കുടങ്ങി പിന്നീട് രക്ഷപ്പെട്ട മലയാളികളുടെ ആദ്യസംഘം  നാട്ടില്‍ തിരിച്ചെത്തി. അഞ്ച് പേരാണ് ഇന്ന് തിരിച്ചെത്തിയത്.

കഴിഞ്ഞ 21 ന് കൈലാസ സന്ദര്‍ശനത്തിന് പോയ സംഘം മോശം കാലാവസ്ഥമൂലം നേപ്പാളിലെ സിമികോട്ടില്‍ കുടുങ്ങുകയായിരുന്നു. കോഴിക്കോട് സ്വദേശി ചന്ദ്രന്‍ നമ്പീശന്‍, ഭാര്യ വനജാക്ഷി, പെരിന്തല്‍മണ്ണ സ്വദേശി രമാദേവി എന്നിവര്‍ രാവിലെയാണ് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയത്. 

ടൂർ ഓപറേറ്ററായ വിനോദും ഇവർക്കൊപ്പമുണ്ടായിരുന്നു.  കൊച്ചി സ്വദേശി ലക്ഷ്മിയും ഇന്ന് നാട്ടിലെത്തി.  143 പേരെ കൂടി സിമികോട്ടിൽ നിന്ന് നേപ്പാൾ ഗഞ്ചിലെത്തിച്ചു. സിമികോട്ടിൽ 500 പേരും ഹിൽസയിൽ 350പേരുമാണ് ഇനിയും കുടുങ്ങിക്കിടക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇറാൻ ആക്രമണത്തിൽ നെതന്യാഹുവിന് എന്തുപറ്റി?, ഇസ്രയേൽ പ്രധാനമന്ത്രി കൊല്ലപ്പെട്ടെന്ന് വരെ അഭ്യൂഹങ്ങളുമായി ഇറാൻ മാധ്യമങ്ങൾ, നിഷേധിച്ച് ഇസ്രയേൽ
പ്രധാനമന്ത്രിയുടെ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ചില്ല; പരാതി നൽകി കൊടിക്കുന്നിൽ സുരേഷ് എംപി, 'ഒഴിവാക്കിയത് പ്രോട്ടോക്കോളിന്റെ ലംഘനം'