
കാലടി: കാലടിയെ ഞെട്ടിച്ച കൊലപാതകത്തിലെ പ്രതികളായ അഞ്ച് പേരേക്കൂടി പൊലീസ് അറസ്റ്റു ചെയ്തു. ഇവരില്‍ മൂന്ന് പേര്‍ കോളേജ് വിദ്യാര്‍ത്ഥികളും ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത ആളുമാണ്. മുഖ്യപ്രതികളെ സഹായിച്ചവരാണ് അറസ്റ്റിലായത്.
കാലടിയില്‍ തിങ്കളാഴ്ച നടന്ന ഗുണ്ടാ ആക്രമണത്തില്‍ കൈപ്പട്ടൂര്‍ സ്വദേശി സനലിനെ ആണ് വെട്ടിക്കൊന്നത്. ഇതില്‍ പ്രധാനപ്രതികളായ നാല് പേരേ പിടികൂടാനുണ്ട്. ഇവര്‍ക്ക് ആയുധമടക്കം സഹായം നല്‍കിയ അഞ്ച് പേരാണ് പിടിയിലായത്. കൂവപ്പടി സ്വദേശി അജി വി നായര്‍, മുക്കന്നൂര്‍ സ്വദേശി, സുജിത്ത്, ശ്രീജിത്ത്, മഞ്ഞപ്ര സ്വദേശി ശരത്, കൂടാതെ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ എന്നിവരാണ് അറസ്റ്റിലായത്.
കാറിലെത്തിയ നാല് പേരാണ് സനലിനെ വെട്ടിക്കൊന്നത്. കാരി രതീഷ്, എല്‍ദോ എന്നിവരാണ് തന്നെ ആക്രമിച്ചതെന്ന് സനല്‍ മൊഴി നല്‍കിയിരുന്നു. ഇവര്‍ക്ക് സനല്‍ സഞ്ചരിക്കുന്ന സ്ഥലങ്ങള്‍ പറഞ്ഞു കൊടുത്തത് ശരത്താണ്. കൊലപാതകത്തിന് ശേഷം പ്രതികള്‍ കോടനാട്ടെ ഒരു വീട്ടിലെത്തി ആയുധങ്ങള്‍ ഒളിപ്പിച്ചു. തുടര്‍ന്ന് കാര്‍ അറസ്റ്റിലായവരെ ഏല്‍പ്പിച്ചു. മറ്റൊരു കാറില്‍ രക്ഷപെട്ടു. കൊലയ്ക്കുപയോഗിച്ച ആയുധങ്ങള്‍ നിര്‍മ്മിച്ചത് ശ്രീജിത്താണ്. കയ്യുത്തിയാലിലെ ഒരു വീട്ടില്‍ വച്ചാണ് ഗൂഡാലോചന നടന്നതന്നും പ്രതികള്‍ മൊഴി നല്‍കി. കാലടിയിലെ വിവിധ കോളേജുകളില്‍ പഠിക്കുന്നവരാണ് പ്രതികള്‍. ഗുണ്ടാ സംഘങ്ങളുടെ കുടിപ്പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam